കേഴമാൻ
കേഴമാൻ അഥവാ ഇന്ത്യൻ കേഴമാൻ (ശാസ്ത്രീയനാമം: Muntiacus muntjak) ദക്ഷിണ ഏഷ്യയിലും ദക്ഷിണകിഴക്കെ ഏഷ്യയിലും കാണപ്പെടുന്ന കേഴമാൻ ജനുസിൽപ്പെട്ട ഒരു മാൻ ആണ്. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന, തായ്‌വാൻ, ജപ്പാനിലെ ബോസോ ഉപദ്വീപിലും ഓഷിമ ദ്വീപിലും, ഇന്തോനേഷ്യൻ ദ്വീപുകളിലും കണ്ടു വർന്നു. ഭാരതത്തിലെ ഒട്ടുമിക്ക വനങ്ങളിലും കാണുന്ന ഏറ്റവും ചെറിയ രണ്ടിനം അയവിറക്കുന്ന മൃഗങ്ങളിൽ ഒന്നാണിത്. കേഴയാടിൻറെ ശാസ്ത്രിയനാമം ഏകാന്തമായും കൂടാതെ ഇണകളായും ഇവയെ വനാന്തരങ്ങളിൽ കാണാൻ സാധിക്കും. സെർവിടെ കുടുംബത്തിലുള്ള ഇവ IUCN/WPA നില അനുസരിച്ച് വംശനാശഭീക്ഷണി കുറവ് നേരിടുന്ന ഒരു മൃഗമാണ്. നിലവിലുള്ള ഭിഷണി വേട്ടയും കൂടാതെ ആവാസവ്യവസ്ഥയുടെ നഷ്ടവും. തിളക്കമുള്ള തവിട്ട് രോമകുപ്പായമുള്ള ഇതിൻറെ അടിവശത്ത് പക്ഷെ രോമങ്ങളില്ല. പിൻകാലുകളെക്കാൾ നീളകുടുതലുണ്ട് മുൻകാലുകൾക്ക്. ആണിന് നീളമേറിയ കൊമ്പല്ലുകളുണ്ട് എന്നാൽ അവ എപ്പോഴും പുറത്ത്കാണണമെന്നില്ല.
പെരുമാറ്റം
നേരം നന്നായി പുലർന്നു കഴിഞ്ഞും കൂടാതെ വൈകുന്നേരങ്ങളിലും ഇവയുടെ ശബ്ദം ഏറ്റവുമതിക്കം കേൾക്കാൻ കഴിയാറുണ്ട്. ഉച്ചസ്ഥായിലുള്ള കുര അപായസുചനയാണ് ഇവ നൽകുന്നത് എന്നാൽ ഇവ പൊതുവെ ‘കീ’ എന്നാ നീണ്ട ശബ്ദമാണ് പുറപ്പെടുവിക്കാറുള്ളത്ത്.
ആവാസം
നിബിഡമായ ഇലപൊഴിയും കാടുകളിലും, നിത്യഹരിതവനങ്ങൾ നിറഞ്ഞ നനവുള്ള കുന്നുപ്രദേശങ്ങളും ഇവ കൂടുതലായി ഇഷ്ടപെടുന്നു. ജമ്മുകാശ്മീർ, കൂടാതെ ഹിമാലയത്തിലെ ഉയർന്ന നിരകൾ (2500 മീറ്റർവരെ), രാജസ്ഥാനിലെയും ഗുജറാത്തിലെയും മരുഭുമികൾ എന്നിവ ഒഴിച്ചുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ഇവയ കാണാൻ സാധിക്കുന്നു. കോർബറ്റ് നാഷണൽ പാർക്ക് (ഉത്തരാഞ്ചൽ) ഏറ്റവും നന്നായി കാണാൻ സാധിക്കുന്നു.