EncyclopediaGeneralTrees

കർപ്പൂരവള്ളി

ഒരു വാഴയിനമാണ് കർപ്പൂരവള്ളി. മറ്റു പേരുകൾ വെണ്ണീറ്റ പൂവൻ, അണ്ണാൻപഴം. കുറുനാമ്പുരോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദക്ഷിണേന്ത്യയിൽ വളരെ പ്രചാരമുള്ള ഈ ഇനം വാഴയിലെ കുലയിൽ 12 പടല വരെയുണ്ടാകും. ശരാശരി ഒരു കുല 20 കിലോഗ്രാം വരെ തൂക്കം ലഭിക്കുന്നു. ഒരുവർഷംകൊണ്ട് വിളവെടുക്കാം. പഴങ്ങൾക്ക് നല്ല മധുരവുമാണ്.ഈ ഇനം വാഴപ്പഴത്തിന് പ്രത്യേക മണവും മധുരവുമുള്ളതുകൊണ്ടാണ് കർപ്പൂരവള്ളി എന്ന് വിളിയ്ക്കുന്നത്.