Encyclopedia

കരിനൊച്ചി

മികച്ച ഒരു ഔഷധസസ്യമാണ് കരിനൊച്ചി. ഒരു ചെറുമരമാണിത്. ഇതിന്റെ തൊലി, വേര്, ഇല എന്നീ ഭാഗങ്ങളാണ് ഔഷധഗുണം ഏറിയവ.
ശക്തമായ വാതം, ചര്‍മരോഗങ്ങള്‍, അതിസാരം, കുഷ്ഠം, വയറുകടി, വിരശല്യം എന്നീ രോഗങ്ങളുടെ ചികിത്സക്ക് കരിനൊച്ചി ഉത്തമമാണ്. വാതം മൂലം ഉണ്ടാകുന്ന സന്ധികളിലെ നീര്‍വീക്കം, ഉളുക്ക് എന്നിവയ്ക്ക് കരിനൊച്ചിയുടെ ഇല തീയില്‍ വാട്ടി ഉപയോഗിക്കുന്നു, ഒപ്പം ആമവാതം, അപസ്മാരം, മലമ്പനി എന്നിവയ്ക്കെതിരെയും ശ്വാസകോശം ശുദ്ധമാക്കാനും ഇതിനു കഴിവുണ്ട്, കടുത്ത ജലദോഷത്തിനും പനിക്കും ഇത് പ്രതിവിധിയാണ്.
വായ്‌പ്പുണ്ണ്‍, തൊണ്ടവേദന എന്നിവയ്ക്ക് കരിനൊച്ചി കഷായം വച്ച് ചൂടോടെ കവിള്‍ക്കൊള്ളുന്നത് നല്ലതാണ്, നല്ലൊരു അണുനാശിനി കൂടിയാണിത്.