കരിങ്ങാലി
നമ്മുടെ നാട്ടിലെ പ്രസിദ്ധമായ ഔഷധസസ്യമാണ് കരിങ്ങാലി, പല ആയുര്‍വ്വേദ മരുന്നുകളിലും ഉപയോഗിച്ചുവരുന്ന കരിങ്ങാലിയെക്കുറിച്ച് പുരാണചികിത്സാഗ്രന്ഥമായ ചരകസംഹിതയിലും പരമാര്‍ശമുണ്ട്, പല്ല് ശുചിയാക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിനു ദന്തധാവന എന്നും സംസ്കൃതത്തില്‍ പേരുണ്ട്.
മുള്ളുകള്‍ നിറഞ്ഞ ഇടത്തരം വൃക്ഷമാണ് കരിങ്ങാലി, കഫവും പിത്തവും ശമിപ്പിക്കാനും ദന്തരോഗങ്ങളെ അകറ്റാനും മികച്ച കഴിവാണ് കരിങ്ങാലിക്കുള്ളത്, അതിനാല്‍ മിക്കവാറും എല്ലാ ദന്തചൂര്‍ണങ്ങളിലും ഇതുപയോഗിക്കുന്നു, രക്തശുദ്ധി വരുത്താനും ചര്‍മരോഗങ്ങളെ ഭേദപ്പെടുത്താനും കരിങ്ങാലിക്ക് കഴിവുണ്ട് ഇവയുടെ പൂവ്, തണ്ട്, കാതല്‍, എന്നിവയും ഔഷധഗുണമുള്ളതാണ്.
കരിങ്ങാലിയുടെ പച്ചത്തണ്ട് ചതച്ച് പല്ലുതേക്കുന്നത് പല്ലിനും മോണയ്ക്കും ബലമേകും മോണരോഗവും വായ്‌നാറ്റവും കുറയ്ക്കാനും ഇതിനു കഴിയും.