Encyclopedia

കരിമ്പന

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു മരമാണ് കരിമ്പന.കടലാസ് കണ്ടുപിടിക്കുന്നത്തിനു മുമ്പ് കരിമ്പനയുടെ ഓലയാണ് എഴുതാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.അതിനാല്‍ സംസ്കൃതത്തില്‍ ലേഖ്യപുത്ര: എന്നും ഇതിനു പേരുണ്ട്.
കരിമ്പനയുടെ വേര്, ഇല, പനങ്കരിക്ക് എന്നിവ ഔഷധഗുണമുള്ളവയാണ്. ധന്വന്തരി നിഘണ്ടുവിലും മറ്റും കരിമ്പനയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.പിത്തവും വാതവും ശമിപ്പിക്കാനും ശരീരബലം വര്‍ദ്ധിപ്പിക്കാനും കരിമ്പനയുടെ ഫലം വളരെ നല്ലതാണു. സ്വാദിഷ്ടമായ പനഞ്ചക്കര ഉണ്ടാക്കുന്നത് പനങ്കരിക്കില്‍ നിന്നാണ്.
കരിമ്പനയുടെ പൂങ്കുല കത്തിച്ചുണ്ടാക്കുന്ന ചാരം പിത്തം ,വ്രണം, എന്നിവ ശമിപ്പിക്കുന്നു. വാതവും പിത്തവും ശമിപ്പിക്കാന്‍ കരിമ്പനയുടെ വേരിനും കഴിവുണ്ട്, മൂത്രതടസ്സം മാറാനായി കരിമ്പനയുടെ പുതിയ പൂങ്കുലയോ കൂമ്പോ ഇടിച്ചു പിഴിഞ്ഞുകുടിക്കുന്നത് നല്ലതാണ്.