EncyclopediaOceans

കാര കടൽ

സൈബീരിയക്ക് വടക്കായി സ്ഥിതിചെയ്യുന്ന ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് കാര കടൽനൊവായ സെംല്യ, കാര കടലിടുക്ക് എന്നിവ കാര കടലിനെ, പടിഞ്ഞാറു ഭാഗത്ത് ബെരെന്റ്സ് കടലിൽനിന്നും വേർതിരിക്കുന്നു. സെവർനയ സെംല്യ കിഴക്ക് ഭാഗത്ത് കാര കടലിനെ, ലാപ്‌ടേവ് കടലിൽനിന്നും വേർതിരിക്കുന്നു.ഈ കടലിൽ ചേരുന്ന കാര നദിയുടെ പേരിൽനിന്നുമാണ് കാര കടലിന് ഈ പേര് ചാർത്തപ്പെട്ടത്. ഇന്ന് നദിക്ക് വലിയ പ്രാധാന്യമില്ലെങ്കിലും വടക്കൻ സൈബീരിയയെ കീഴടക്കാൻ റഷ്യയെ സഹായിച്ചത് ഈ നദിയാണ്.ഈ കടലിന് 1,450 കിലോമീറ്റർ നീളവും 970 കിലോമീറ്റർ വീതിയുമുണ്ട്. വിസ്തീർണ്ണം ഏകദേശം 880,000 ചതുരശ്ര കിലോമീറ്ററും ശരാശരി ആഴം 110 മീറ്ററുമാണ്.