കടുക്ക
ആയുര്‍വേദത്തില്‍ ഏതാണ്ട് 99% ഔഷധങ്ങള്‍ക്കും ഉപയോഗിക്കുന്നൊരു വൃക്ഷമാണ് കടുക്ക. ത്രിഫല എന്നറിയപ്പെടുന്ന ഔഷധങ്ങളും ഒരുഘടകം കൂടിയാണിത്. ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിജയം, രോഹിണി, പൂതന, അമൃത, അഭയ, ജീവന്തി, ചേതകി എന്നിങ്ങനെ ഏഴുതരം കടുക്കകളെക്കുറിച്ച് പറയുന്നുണ്ട്.
കടുക്കയുടെ തോടാണ് പ്രധാനമായും ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇലയും ഔഷധത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപ്പ് ഒഴിച്ചുള്ള അഞ്ചു രസങ്ങളും കടുക്കയിലുണ്ട്, ഇത് ഓര്‍മശക്തിയെ വര്‍ദ്ധിപ്പിക്കും, പ്രമേഹം, ചുമ, ജ്വരം, ആസ്ത്മ, കുഷ്ഠം,വാതം, ചര്‍ദ്ദി, അര്‍ശസ്, വയറുകടി, അരുചി, വയര്‍വീര്‍പ്പ്, ഒച്ചയടപ്പ് എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള മികച്ച ഔഷധമായി കടുക്ക ഉപയോഗിക്കുന്നു.
ത്രിഫലാദികഷായം, ത്രിഫലാദിചൂര്ണo, ത്രിഫലാഘൃത, ധന്വന്തരം ഗുളിക, ധന്വന്തരം ചൂര്‍ണം, നരസിംഹ ചൂര്‍ണം, അഭയാരിഷ്ടം, ബ്രഹ്മരസായനം, ചിരുവില്വാദികഷായം എന്നിവയില്‍ കടുക്ക ഒരു ചേരുവയാണ്.
കേരളത്തിലെ ഇലപൊഴിയും വനങ്ങളില്‍ തഴച്ചുവളരുന്ന ഈ വൃക്ഷം നാട്ടിന്‍പുറങ്ങളില്‍ അത്ര സാധാരണമല്ല.