കടല പായസം എങ്ങനെ ഉണ്ടാക്കാം?
നല്ല നടന്‍ കടലപ്പായാസം ഉണ്ടാക്കിയാലോ……..
പാകം ചെയ്യുന്ന വിധം
കടല വെള്ളത്തിലിട്ടു 8 മണിക്കൂര്‍ കുതിര്‍ക്കുക.ശേഷം തൊലി കളഞ്ഞു ആവശ്യത്തിന് വെള്ളത്തില്‍ വേവിച്ചെടുക്കുക .4 മുറി തേങ്ങ ചിരവി പിഴിഞ്ഞ് പാലെടുത്ത് വയ്ക്കുക.2 മുറി തേങ്ങ കഷണങ്ങളാക്കി നുറുക്കി വയ്ക്കുക.അരിപ്പൊടി അല്‍പ്പം ചൂടുവെള്ളത്തില്‍ കുഴച്ചു ശേഷം കടലയുടെ വലിപ്പത്തിലുള്ള മണികളാക്കി ഉരുട്ടിയെടുക്കുക.ഒരു പാത്രത്തില്‍ വെള്ളം അടുപ്പത്തുവച്ചു തിളപ്പിച്ചു പഞ്ചസാരയിട്ടു ഉരുക്കിയ ശേഷം അരിപ്പൊടി മണികള്‍ വേവിച്ചെടുക്കുക.കടലയും തേങ്ങാപ്പലും തേങ്ങാപ്പീരയും ചേര്‍ത്തിളക്കുക.അല്‍പ്പം കഴിഞ്ഞു നെയ്യ് ഉരുക്കിയതും പാലും തേങ്ങാക്കഷണങ്ങളും അണ്ടിപ്പരിപ്പും ഏലയ്ക്ക പൊടിച്ചതും കിസ്മിസും കുറേശ്ശെ ചേര്‍ത്ത് ഇളക്കി വേവിച്ച ശേഷം വാങ്ങി വച്ചു ഉപയോഗിക്കാം
ചേരുവകള്‍
- കടല – ഒരു കിലോ
- പഞ്ചസാര -2 കിലോ
- നെയ്യ് – 100 ഗ്രാം
- തേങ്ങ – 6 മുറി
- അരിപ്പൊടി – 4 കപ്പ്
- പാല്‍ – ഒരു ലിറ്റര്‍
- അണ്ടിപ്പരിപ്പ് – 100 ഗ്രാം
- കിസ്മിസ് – 100 ഗ്രാം
- ഏലയ്ക്ക – 20 എണ്ണം