CookingCurry RecipesEncyclopedia

കടലപ്പരിപ്പ് പച്ചക്കറിക്കൂട്ട്

പാചകം ചെയ്യുന്ന വിധം
കടലപ്പരിപ്പ് വേവിച്ച് വയ്ക്കുക.മത്തങ്ങ , പടവലങ്ങ, അച്ചിങ്ങ, കത്തിരിക്ക, വെള്ളരിക്ക, ഇവ ചെറുതായി അരിഞ്ഞു കഴുകി വയ്ക്കുക.മുരിങ്ങയ്ക്ക അകത്തെ ദശ മാത്രം എടുത്ത് ചെറുതായി അരിഞ്ഞു വയ്ക്കണം. തേങ്ങാ ചിരകിവയ്ക്കുക.
ഒരു അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് മുറിച്ച് കഷ്ണങ്ങള്‍ ഇട്ട് ആവി കേറ്റി വേവിക്കുക. പകുതി വേവാകുമ്പോള്‍ വാങ്ങുക .തേങ്ങ അരക്കല്ലില്‍ വച്ച് ചതച്ച ശേഷം മഞ്ഞള്‍പ്പൊടിയും പച്ചമുളകും ചേര്‍ത്ത് ഇളക്കി വയ്ക്കുക.
എണ്ണ ചൂടാക്കി കടുക് താളിച്ചശേഷം പച്ചക്കറി, ഉപ്പും കടലപ്പരിപ്പും ചേര്‍ത്ത് ഇളക്കുക. 2 സിസേര്‍ട്ട് സ്പൂണ്‍ നെയ്യില്‍ അര കപ്പ് തേങ്ങ ചേര്‍ത്ത് ചുമപ്പിച്ച് കടപപ്പരിപ്പ് പച്ചക്കറിക്കൂട്ടില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേരുവകള്‍
കടലപരിപ്പ്‌ – 4 ഡിസേര്‍ട്ട് സ്പൂണ്‍
മത്തങ്ങ, പടലങ്ങ
അച്ചിങ്ങ, കത്തിരിക്ക
വെള്ളരിക്ക എന്നിവ – അര കിലോ
മുരിങ്ങക്ക – 4
തേങ്ങ – 2 മുറി
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
പച്ചമുളക് – 10 എണ്ണം
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – അര കപ്പ്
നെയ്യ് – 4 ഡിസേര്‍ട്ട് സ്പൂണ്‍
കടുക് – 2 ഡിസേര്‍ട്ട് സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 2 ഡിസേര്‍ട്ട് സ്പൂണ്‍
വറ്റല്‍ മുളക് – 6
കറിവേപ്പില – കുറച്ച്
തേങ്ങ – ഒരു മുറി