ജോർദാൻ
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ.ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.