ജോണ്‍ ക്വിന്‍സി ആഡംസ്
മുന്‍പ്രസിഡന്റിന്റെ പുത്രനായ ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ആണ് ജോണ്‍ ക്വിന്‍സി ആഡംസ്. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ജോണ്‍ ആഡംസിന്റെ പുത്രനായിരുന്നു ഇദ്ദേഹം.
1767 ബ്രെയ്ന്ട്രീയിലാണ് ജോണ്‍ ക്വിന്‍സി ആഡംസിന്റെ ജനനം ഹാര്വാട് സര്‍വ്വകലാശാലയില്‍ നിന്നു ബിരുദ്ധം നേടിയ ശേഷം അഭിഭാഷകനായി. 26-ആം വയസില്‍ നെതര്‍ലന്‍ഡ്സിലെ മന്ത്രിയായി നിയോഗിക്കപ്പെട്ടു. 1802-ല്‍ അമേരിക്കന്‍’ സെനറ്റിലേക്കു മത്സരിച്ചു. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ആഡംസ് റഷ്യന്കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയായി. പിന്നീട് ആഭ്യന്തരവകുപ്പ് സെക്രട്ടറിയായി.
1824-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, ആന്‍ഡ്രൂ ജാക്സണായിരുന്നു. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും കിട്ടിയിരുന്നില്ല. അപ്പോള്‍ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥി ക്ലേ ആഡംസിന് പിന്തുണ നല്കി. അതോടെ അദ്ദേഹം വിജയിച്ച് പ്രസിഡന്റായി. ക്ലേയെ സ്റ്റേറ്റ് സെക്രട്ടറിയാക്കുകയും ചെയ്യ്തു.
1848 ഫെബ്രുവരി 23-ന് ആഡംസ് അന്തരിച്ചു.