CountryEncyclopediaHistory

ജോണ്‍ ആഡംസ്

രാഷ്ട്രീയക്കാരനെന്നതിലുപരി രാഷ്ട്രീയതത്ത്വജ്ഞാനിയായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ജോണ്‍ ആഡംസ്. അമേരിക്കയുടെ ആദ്യ വൈസ്പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റും ഇദ്ദേഹമാണ്.

  1735-ലാണ് ആഡംസിന്‍റെ ജനനം. കര്‍ഷകനായിരുന്നു പിതാവ്. ഹാര്‍വാഡില്‍ നിന്ന് അദ്ദേഹം നിയമബിരുദ്ധം നേടി. അമേരിക്കന്‍ സ്വതന്ത്യസമരത്തില്‍ വലിയ പങ്കു വഹിച്ചു.

  ജോര്‍ജ് വാഷിംഗ്‌ടണ്‍ പ്രസിടന്റായ രണ്ടു തവണയും ആഡംസായിരുന്നു വൈസ് പ്രസിഡന്റ്. 1796-ല്‍ തോമസ് ജെഫേഴ്സനെ പരാജയപ്പെടുത്തി ആഡംസ് അമേരിക്കയുടെ പ്രസിഡന്റായി. വിഷമേറിയ ഭരണകാലമായിരുന്നു ഇദ്ദേഹത്തിന്റേത്. ഫ്രാന്‍സും ബ്രിട്ടനും തമ്മിലുള്ള യുദ്ധം യു.എസിനെയും വല്ലാതെ വലച്ചു. ഫ്രാന്സിനോടായിരുന്നു ആഡംസിനു താല്പര്യം. പക്ഷെ ഫ്രാന്‍സിനു അമേരിക്കയോട് താല്പര്യം ഉണ്ടായിരുന്നില്ല. അമേരിക്കയുമായി ചര്‍ച്ച നടത്തണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ഫ്രഞ്ച് പ്രതിനിധികള്‍ പറഞ്ഞു.

  ആഡംസ് ഈ വിവരം അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ടവരുടെ പേരുകള്‍ക്ക് പകരം x,y,z എന്നാണ് പരാമര്‍ശിച്ചത്. അതോടെ അമേരിക്കയില്‍ ഫ്രഞ്ച് വിരുദ്ധതരംഗം ശക്തമായി.x,y,z ജ്വരം എന്നാണ് ഇതിനെ ജെഫേഴ്സണ്‍ വിശേഷിപ്പിച്ചത്.

  തുടര്‍ന്ന് പലതവണ ഫ്രഞ്ചുകപ്പലുകളും അമേരിക്കന്‍ കപ്പലുകളും പരസ്പരം ആക്രമിച്ചു. പക്ഷെ ഇതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ ആഡംസ് ആഗ്രഹിച്ചില്ല. ആഡംസിന്‍റെ യുദ്ധക്കൊതിയില്ലായ്മ തുണയായത് ദുര്‍ബലരായ ഫ്രാന്‍സിനാണ്. മാത്രമല്ല, അമേരിക്കന്‍അഭിമാനം വ്രണപ്പെടുത്തിയ തണുപ്പ് നായി ആഡംസ് വിശേഷിക്കപ്പെട്ടു.

  തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ആഡംസ് തോറ്റു. ജെഫേഴ്സണ്‍ പ്രസിഡന്റായി. വിരമിച്ച ശേഷം ക്വിന്‍സിയിലെ വീട്ടിലായിരുന്നു ആഡംസ് താമസിച്ചിരുന്നത്. 1826 ജൂലൈ 4-ന് അന്തരിച്ചു.

  അബിഗെയില്‍ സ്മിത്ത് എന്നായിരുന്നു ഭാര്യയുടെ പേര്. ഇവര്‍ക്ക് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. പക്ഷെ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി വാദിച്ച ആദ്യ അമേരിക്കന്‍ വനിതകളിലൊരാളാണ്.