ജോൺ എബ്രഹാം (നടൻ)
ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ ഒരു നടനും മോഡലുമാണ് ജോൺ എബ്രഹാം.
1972 ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിൽ ജനനം. ആലുവ സ്വദേശിയായ പിതാവ് ഒരു ആർക്കിടെക്ട് ആയിരുന്നു. സഹോദരൻ അലൻ. മുംബൈ സ്കോട്ടിഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബിരുദം നേടി.
ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. ഈ ചിത്രത്തിൽ ബിപാഷാ ബസുവായിരുന്നു നായിക. അന്നു മുതൽ തന്നെ ജോണും ബിപാഷയും പ്രണയത്തിലായി. ഇത്രയും കാലമായി പിരിയാതെ നിൽക്കുന്ന പ്രണയ ജോഡികൾ ബോളിവുഡ്ഡിൽ മറ്റാരുമില്ല. സൂപ്പർ കപിൾ ഇൻ ഇന്ത്യ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇതുവരെ 27 ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യം മോഡലിംഗിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. പിന്നീട് 2003 ൽ വിവാദമായ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകർഷിയ്ക്കുകയും ചെയ്തു. അതേ വർഷം തന്നെ സായ എന്ന ചിതത്തിലും ജോൺ അഭിനയിച്ചു. 2004 ൽ പാപ് എന്ന സിനിമയിലും, വൻ വിജയമായ ധൂം എന്ന ചിത്രത്തിലും അഭിനയിച്ചു. 2005 ൽ കാൽ എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമ വൻ വിജയമായി. ആ വർഷാവസാനം വാട്ടർ എന്ന സിനിമയിൽ വളരെയധികം വിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു. 2006 ൽ സിന്ദാ, ടാക്സി ന. 921, ബാബുൽ, കാബൂൾ എക്‌സ്പ്രസ്സ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ സലാമേ ഇശ്ക് തന്റെ എന്ന ചിത്രം പരാജയമായിരുന്നു. കൂടാതെ നോ സ്മോകിംഗ്, ഗോൾ എന്ന ചിത്രത്തിലും അതേ വർഷം അഭിനയിച്ചു.