കോര്‍ബറ്റ് എന്ന രക്ഷകന്‍
ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രമാണ് ഉത്തരാഞ്ചലിലെ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്.
ജിം കോര്‍ബറ്റ് എന്ന വേട്ടക്കാരന്റെ സ്മാരകമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രo.കാരണമുണ്ട്,കോര്‍ബറ്റ് വേട്ടക്കാരന്‍ മാത്രമായിരുന്നില്ല.പ്രകൃതി സ്നേഹികൂടി ആയിരുന്നു.നമ്മുടെ വന്യമൃഗസമ്പത്ത് നേരിടുന്ന ദുരന്തത്തെ കുറിച്ച് ആശന്കാകുലനായിരുന്നു.കുമയൂണ്‍ കുന്നുകളെ വന്യമൃഗ സംരക്ഷണ കേന്ദ്രമാക്കാന്‍ മുന്നിട്ടിറങ്ങിയത് തന്നെ അദ്ദേഹമാണ്.
കോര്‍ബറ്റിനു വേട്ട ഒരിക്കലും ഒരു വിനോദമായിരുന്നില്ല.വിശന്നപ്പോഴാണ് ബാല്യത്തില്‍ തോക്ക എടുത്ത് തുടങ്ങിയത്.മുതിര്‍ന്നപ്പോഴും പക്ഷെ തോക്ക് എടുക്കേണ്ടി വന്നു.തോക്ക് താഴെ വയ്ക്കാന്‍ സമൂഹം അദ്ദേഹത്തെ അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.
കാരണം,കാടും നാടും കൈകോര്‍ത്തു കിടന്നിരുന്ന അക്കാലത്ത് മനുഷ്യര്‍ മൃഗങ്ങളെയും മൃഗങ്ങള്‍ മനുഷ്യരെയും വേട്ടയാടിയിരുന്നു.സാഹചര്യങ്ങള്‍ നരഭോജികള്‍ ആക്കിയ കടുവയില്‍ നിന്ന് നിസ്സഹരായ മനുഷ്യരെ രക്ഷിക്കാന്‍ കോര്‍ബറ്റ് തോക്കെടുത്തു.കാഞ്ചി വലിച്ചു ലക്ഷ്യം കണ്ടു.
സ്വന്തം ജീവന്‍ പണയപ്പെടുത്തികൊണ്ടുള്ള സാഹസികമായ ശ്രമങ്ങള്‍ ആയിരുന്നു അവയില്‍ പലതും.നമ്മുടെ ദേശീയ മൃഗമായ കടുവ വംശനാശത്തിന്‍റെ വക്കിലാണ്.കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് ധീരസാഹസികതയുടെ ലക്ഷ്ണമായിരുന്ന കാലം പോയി.അനാവശ്യമായ കടന്നു കയറ്റവും ‘കാടത്ത’വുമാണ് അതെന്നു തിരിച്ചറിഞ്ഞിരിക്കുന്നു.
ജിം കോര്‍ബറ്റ് ഇന്നും ജീവിച്ചിരുന്നെങ്കില്‍ ഒരു കടുവയുടെയും നേരെ തോക്ക് ചൂണ്ടില്ല.മറിച്ച് കടുവയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നവന്റെ നെഞ്ചിലെക്കാവും പ്രകൃതിസ്നേഹിയായ ആ മനുഷ്യന്‍ കാഞ്ചി വലിക്കുന്നത്.