ഝുംപാ ലാഹിരി
പുലിറ്റ്സർ സമ്മാനാർഹയായ ഭാരതീയവംശജയായ എഴുത്തുകാരിയാണ് ഝുംപാ.ഝുംപാ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ് എന്ന ആദ്യ ചെറുകഥാസമാഹാരത്തിനുതന്നെ 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു. ദ നെയിംസേക്ക് (മീര നായർ ഇതേ പേരിൽത്തന്നെ സിനിമയുമാക്കി), അൺ അക്കംസ്റ്റംഡ് ഏർത്ത്, ദ ലോലാൻഡ് എന്നിവയാണ് മറ്റു പ്രധാനകൃതികൾ. ദ ലോലാൻഡ് എന്ന കൃതി 2013-ലെ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു.
ചെറുകഥാസമാഹാരങ്ങൾ
ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ് (1999)
അൺ അക്കസ്റ്റംഡ് ഏർത്ത് (2008)
നോവൽ
ദ നേംസേക് (2003)
ദ ലോലാൻഡ് (2013)
ചെറുകഥകൾ
നോബഡീസ് ബിസിനസ്സ്(11 മാർച്ച് 2001 ദ ന്യൂ യോർക്കർ)
ഹെൽ-ഹെവൻ(24 മേയ് 2004 ദ ന്യൂ യോർക്കർ)
വൺസ് ഇൻ എ ലൈഫ് ടൈം(1 മേയ് 2006 ദ് ന്യൂ യോർക്കർ)
ഇയർസ് എൻഡ് (24 ഡിസംബർ 2007 ദ ന്യൂ യോർക്കർ)