ഝാർഖണ്ഡ്
ഝാർഖണ്ഡ് ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ് ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ് ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.
ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.