കടലാവണക്ക്
അമേരിക്കൻ മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു സസ്യമാണ് കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി, കുറുവട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്. സംസ്കൃതത്തിൽ ദ്രാവന്തി, ഇംഗ്ലീഷിൽ Purging nut, ഹിന്ദിയിൽ പഹാഡി ഏരണ്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. വരൾച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്റെ കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.തെക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ വേലിപ്പത്തൽ എന്നും അറിയപ്പെടുന്നു.