കൃഷ്ണബീജം
ഭാരതത്തിലെങ്ങും കാണപ്പെടുന്നതും മറ്റ് സസ്യങ്ങളിൽ പടർന്നു വളരുന്നതു ഒരു ഏകവാർഷിക ഔഷധസസ്യമാണ് കൃഷ്ണബീജം അഥവ കലമ്പി (Ipomoea nil). മോർണിംഗ് ഗ്ലോറിയിനത്തിൽപ്പെടുന്ന കലമ്പി ഉഷ്ണമേഖലപ്രദേശത്ത് സാധാരണമായി കാണുന്നു.അലങ്കാരസസ്യമായി പലയിടത്തും വളർത്തുന്നുണ്ടെങ്ങിലും ഇപ്പോൾ വേലികളിലും വഴിയരികിലും കുറ്റിക്കാടുകളിലുമാണ് കാണുന്നത്. ഇലകൾ ഹൃദയാകാരത്തിലുള്ളതും രോമാവൃതവും വിസ്തൃതവുമാണ്. ഇലകൾക്ക് മൂന്ന് മുതൽ എട്ട് സെന്റിമീറ്റർ വരെ നീളമുണ്ടാകും. അർദ്ധവൃത്താകൃതിയിലുള്ള കായ്കൾ ആണ് ഇതിനുണ്ടാകുന്നത്. കറുപ്പു നിറത്തിൽ കാണപ്പെടുന്ന വിത്തുകൾ ഈ കായ്കളിൽ കാണപ്പെടുന്നു. വിത്താണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. നീല, പിങ്ക്, റോസ് നിറങ്ങളിൽ കലമ്പി പൂവുകളെ കാണാം. പൂവിന്റെ ആകൃതിയും നിറവും രാവിലേയുള്ള വിടരലും കൊണ്ട് കലമ്പിയെ തിരിച്ചറിയാം.