ജപ്പാന്‍ പിടിമുറുക്കുന്നു
1882-ല്‍ ജപ്പാന്‍കാരെ രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ടു കൊറിയക്കാര്‍ ജപ്പാനീസ് നയതന്ത്രപ്രതിനിധികളെ ആക്രമിച്ചു. പിന്നീട് കൊറിയയുടെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന ചൈനയുമായി ജപ്പാന്‍ ചര്‍ച്ച നടത്തുകയും അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.ഇരുരാജ്യങ്ങളും തമ്മില്‍ 1885-ല്‍ ഒപ്പുവെച്ച ഉടമ്പടി ഒന്‍പതുവര്‍ഷം നിലനിന്നു.
ക്രമേണ ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധം വഷളായി 1894-1895 കാലഘട്ടത്തില്‍ നടന്ന ചൈന-ജപ്പാന്‍ തോല്‍പ്പിച്ചു.തുടര്‍ന്ന് ഇരുരാജ്യങ്ങളും ഒപ്പുവച്ച സന്ധി പ്രകാരം കൊറിയ ഒരു സ്വതന്ത്രരാഷ്ട്രമാണെന്ന് ചൈനയും ജപ്പാനും അംഗീകരിച്ചു. എന്നാല്‍ ഈ സന്ധിക്കു ശേഷം കൊറിയയുടെ മേല്‍ ജപ്പാനുള്ള സ്വാധീനം വര്‍ധിക്കുകയാണുണ്ടായത്.
കൊറിയയിലും തെക്കന്‍ മഞ്ചൂറിയയിലും ആധിപത്യം സ്ഥാപിക്കുന്നതിനായി പിന്നീട് കൊറിയയുടെ അയല്‍രാജ്യമായ റഷ്യ ജപ്പാനുമായി ഏറ്റുമുട്ടി. ജപ്പാന്റെ സ്വാധീനത്തെ എതിര്‍ത്ത കൊറിയയിലെ രാജ്ഞി വധിക്കപ്പെടുകയും ഗോജോങ്ങ് രാജാവ് ജപ്പാനോട് അടുപ്പമുള്ള ഒരു ഭരണം തുടരുകയും ചെയ്തു. 1896-ല്‍ കൊറിയയിലെ ചില യാഥാസ്ഥിതികര്‍ റഷ്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. അതോടെ റഷ്യ കൊറിയയില്‍ കാര്യമായി ഇടപെട്ടു തുടങ്ങി.
കൊറിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല എന്നുറപ്പുനല്‍കുന്ന ഉടമ്പടിയില്‍ 1898-ല്‍ ജപ്പാനും റഷ്യയും തമ്മില്‍ ഒപ്പുവച്ചു. എന്നാല്‍ ഒരു ആധുനിക ലോകശക്തിയായി വളര്‍ന്ന ജപ്പാന്റെ വികസനപരിപാടിയിലെ ആദ്യലക്‌ഷ്യം കൊറിയയായിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകള്‍ പങ്കിടാമെന്ന ജപ്പാന്‍റെ നിബന്ധന റഷ്യയ്ക്ക് സ്വീകാര്യമായില്ല. 1902-ല്‍ ബ്രിട്ടനുമായി ഒരു ഉടമ്പടിയുണ്ടാക്കിയതോടെ റഷ്യയെ നേരിടാന്‍ ജപ്പാന് സൈന്യം റഷ്യന്‍ യുദ്ധക്കപ്പലുകളെ ആക്രമിച്ചു. അതോടെ യുദ്ധത്തിന് തുടക്കമായി.
ജപ്പാന്‍-റഷ്യ യുദ്ധത്തില്‍ കൊറിയ നിഷ്പക്ഷത പാലിക്കാന്‍ തീരുമാനിച്ചു .എങ്കിലും ജപ്പാന്‍ കൊറിയയെ തങ്ങളുടെ സൈനികത്താവളമായി ഉപയോഗിച്ചുതുടങ്ങി,1905-ലെ പോര്‍ട്ട് സ്മൌത്ത് ഉടമ്പടി പ്രകാരം റഷ്യയും ജപ്പാനും യുദ്ധം അവസാനിപ്പിച്ചു, ഈ ഉടമ്പടി അനുസരിച്ച് കൊറിയയുടെ മേല്‍ ജപ്പാനുള്ള സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ വിശേഷാവകാശങ്ങള്‍ റഷ്യ അംഗീകരിക്കുകയുണ്ടായി. തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും കൊറിയയ്ക്ക് മേല്‍ ജപ്പാനുള്ള അവകാശങ്ങള്‍ അംഗീകരിച്ചു.
അതോടെ കൊറിയയില്‍ ജപ്പനുള്ള മേല്‍ക്കൈ പരക്കെ അംഗീകരിക്കപ്പെട്ടു.