ജയിംസ് ബുക്കാനന്‍
അമേരിക്കയുടെ അവിവാഹിതനായ ആദ്യപ്രസിഡന്റാണ് ജയിംസ്; പ്രസിഡന്റ്മാരില്‍ പതിനഞ്ചാമനും, കുടുംബസ്നേഹമുള്ളവന്‍, ദ്രോഹിച്ചവരോടു ക്ഷമിക്കുന്നവന്‍ എന്നൊക്കെയാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന പ്രസിഡന്റായിരുന്നു ബുക്കാനന്‍. എന്നാല്‍ കാര്യമായ പുരോഗതിയൊന്നും അക്കാലത്തുണ്ടായില്ല. മാത്രമല്ല 1857-ല്‍ ഉണ്ടായ കടുത്ത സാമ്പത്തികത്തകര്‍ച്ച ഇദ്ദേഹത്തിന്‍റെ ഭരണകാലത്തിന് മങ്ങലേല്‍പ്പിക്കുകയും ചെയ്തു.
സ്കോട്ടിഷ്-ഐറിഷ് പാരമ്പര്യമുള്ളയാളായിരുന്നു ബുക്കാനന്‍. 1791 ഏപ്രില്‍ 23-നു ജനനം.
ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തെ കുഴപ്പക്കാരനായാണ് സ്കൂള്‍ അധികൃതര്‍ കണ്ടത്. നന്നായി കഠിനാധ്വാനം ചെയ്തെങ്കിലും പല പാഠഭാഗങ്ങളും വഴങ്ങാത്തതായിരുന്നു പ്രധാന പ്രശ്നം, എന്നാല്‍ മുതിര്‍ന്ന ക്ലാസുകളിലെത്തിയപ്പോഴെക്കും കാര്യങ്ങള്‍ മെച്ചപ്പെട്ടു. അദ്ദേഹം നിയമം പഠിച്ച് അഭിഭാഷകനായി. 1812 മുതല്‍ കോടതികളില്‍ പോയിത്തുടങ്ങി.
രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തല്പരനായിരുന്ന ബുക്കാനന്‍. പെന്‍സില്‍വാനിയ പ്രതിനിധി സഭ, യു. എസ് പ്രതിനിധി സഭ എന്നിവയില്‍ അംഗമായി യു. എസിന്‍റെ റഷ്യന്‍കാര്യങ്ങളുടെ മന്ത്രി, യു. എസ്. സെനറ്റര്‍, സെക്രട്ടറി ഓഫ് സ്റ്റേറ്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.
1856-ലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഫ്രീമണ്ട് ആയിരുന്നു മുഖ്യ എതിരാളി. മുന്‍പ്രസിഡന്റായ ഫില്‍മോറും മത്സരിച്ചു. ജനകീയ വോട്ടുകള്‍ മൂവര്‍ക്കും യഥാക്രമം 45%,33%,22% എന്നിങ്ങനെ ആയിരുന്നു. ബുക്കാനന് 174 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടി. ഫ്രീമണ്ടിന് 114. ഫില്‍മോറിന് 8 വോട്ടുകളും.
1857 മാര്‍ച്ച് നാലിന് ബുക്കാനന്‍ അധികാരമേറ്റു. 1861 മാര്‍ച്ച് നാലു വരെയായിരുന്നു അദ്ദേഹത്തിന്‍റെ ഭരണകാലം. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി അധികാരമേറ്റത് സാക്ഷാല്‍ എബ്രഹാംലിങ്കണായിരുന്നു.
1868 ജൂണ്‍ ഒന്നിന് ലാന്‍കാസ്റ്ററില്‍ ബുക്കാനന്‍ അന്തരിച്ചു.