ചക്ക പായസം ഉണ്ടാക്കുന്ന രണ്ടാമത്തെ വിധം?
മറ്റൊരു എളുപ്പ വഴിയില്‍ ചക്ക പായസം ഉണ്ടാക്കാം…..
പാകം ചെയ്യുന്ന വിധം
ചക്ക വരട്ടിയതില്‍ ഉരുക്കിയരിച്ച ശര്‍ക്കര അലിയിക്കുക.തരിയില്ലാതെ അലിയുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് ഇളക്കി വറ്റിക്കുക.ഇതില്‍ രണ്ടാം പാല്‍ ചേര്‍ത്ത് പാകത്തിന് കുറുകി വരുമ്പോള്‍ പൊടിച്ച ഏലയ്ക്ക ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങുക.ചെറുതായിയരിഞ്ഞ തേങ്ങയും അണ്ടിപ്പരിപ്പും നെയ്യില്‍ മൂപ്പിച്ചെടുത്തു പായസത്തില്‍ ചേര്‍ത്ത് യോജിപ്പിക്കുക.ഇറക്കി വച്ചു ഉപയോഗിക്കാം.
ചേരുവകള്‍
- ചക്ക വരട്ടിയത് – 2കിലോ
- തേങ്ങ – 10 കിലോ
- തേങ്ങാപ്പാല്‍
- ഒന്നാം പാല്‍ – 4കപ്പ്
- രണ്ടാം പാല്‍ – 12കപ്പ്
- മൂന്നാം പാല്‍ – 6കപ്പ്
- ഏലയ്ക്ക – 6എണ്ണം
- നെയ്യ് – 4 ടേബിള്‍ സ്പൂണ്‍
- അണ്ടിപ്പരിപ്പ് – 30 എണ്ണം