ചക്ക പായസം ഉണ്ടാക്കുന്നത് എങ്ങനെ?
ചക്ക കൊണ്ട് രുചികരമായ പായസം റെഡി പെട്ടെന്ന്….
പാകം ചെയ്യുന്ന വിധം
ഒരു കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര പാനിയാക്കുക.ചക്ക വരട്ടിയതില്‍ ഇത് അരിച്ചൊഴിച്ചു കട്ടയില്ലാതെ ഉടച്ചെടുക്കുക.തേങ്ങയില്‍ നിന്ന് അര കപ്പ് തേങ്ങ കൊത്ത് മാറ്റി വയ്ക്കുക.ബാക്കി തേങ്ങയില്‍ നിന്ന് രണ്ടു കപ്പ് ഒന്നാം പാലും നാല് കപ്പ് രണ്ടാം പാലും ആറു കപ്പ് മൂന്നാം പാലും എടുക്കുക. ചക്ക വരട്ടിയതില്‍ മൂന്നാം പാല്‍ ചേര്‍ത്ത് അടുപ്പില്‍ വച്ചു കുറുക്കുക.രണ്ടാം പാല്‍ ചേര്‍ത്ത് നന്നിയി വെന്തു വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഇറക്കി ഉപയോഗിക്കാം
ചേരുവകള്‍
- ശര്‍ക്കര ഒരുകിലോ
- ചക്ക വരട്ടിയത് അര കിലോ
- തേങ്ങ നാലു
- നെയ്യ് മൂന്ന് ടേബിള്‍ സ്പൂണ്‍
- വെള്ളം പാകത്തിന്