ജാതി
പ്രസിദ്ധമായൊരു ഔഷധസസ്യമാണ് ജാതി, മലാക്കാ ദ്വീപുകളാണ് ജാതിയുടെ ജന്മദേശമെന്ന് കരുതുന്നു, എന്നാല്‍, ബി.സി ഒന്നാം ശതകം മുതലേ ജാതി ഭാരതത്തില്‍ സുലഭമായിരുന്നു.
ജാതിയെ മുഖ്യമായി പ്രയോജനപ്പെടുത്തുന്നത് ഔഷധത്തിനു വേണ്ടിയാണ്. ഇതിന്റെ വിത്തും ജാതിപത്രികയുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍, ഉദരസംബന്ധമായ പല രോഗങ്ങളെ ശമിപ്പിക്കാനും അതിസാരം, തലവേദന, വയറുവേദന, സന്ധിവാതം, ദഹനക്കുറവ്, എന്നീ രോഗങ്ങള്‍ക്കുള്ള ഔഷധമായും ഉപയോഗിക്കുന്നു. ജാതിഫലാദീചൂര്‍ണം ജാതിക്ക മുഖ്യമായി ചേരുന്ന ഒരു ഔഷധമാണ്.
ഔഷധം എന്നതിന് പുറമെ ഭക്ഷണസാധനങ്ങളുണ്ടാക്കാനും ജാതി ഉപയോഗപ്പെടുത്താറുണ്ട്. ജാതിയുടെ ഇളം കായ് അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിളഞ്ഞ പുറന്തോട് ജാം, ചമ്മന്തി, ജെല്ലി എന്നിവ ഉണ്ടാക്കാന്‍വേണ്ടിയും ഉപയോഗിച്ചുവരുന്നു.