EncyclopediaMajor personalities

ജെ.ജെ. തോംസൺ

ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോൺ തോംസൺ (ഡിസംബർ 18, 1856 – ഓഗസ്റ്റ് 30, 1940)

ജീവിത രേഖ

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ 1856 ഡിസംബറിലാണ് ജോസഫ് ജോൺ ജനിച്ചത്. പുസ്തക വ്യപാരിയായിരുന്നു പിതാവ്. 1876-ൽ കേംബ്രി‍ഡ്ജ് സർവകലാശാലയിൽ പഠനമാരംഭിച്ച തോംസൺ ഏഴുവർഷംകഴിഞ്ഞ് അവിടെ പ്രൊഫസറായി. 1881-ൽ അണുസിദ്ധാന്തത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ചു. ഇതിന്റെ അംഗീകാരമായി ആഡംസ് സമ്മാനം ലഭിച്ചു. 1884-ൽ അദ്ദേഹം കേംബ്രി‍ഡ്ജിലെ വിഖ്യാതമായ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനമേറ്റെടുത്തു. തുടർന്നു വൈദ്യുത കാന്തികതയെപ്പറ്റിയും പരമാണു കണങ്ങളെപ്പറ്റിയുള്ള സുപ്രധാന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം യുവഗവേഷകർ ജെ.ജെ യുടെ കീഴിൽ ഗവേഷണം നടത്താനെത്തി.ഇവരിൽ പ്രമുഖരാണ് ഏണസ്റ്റ് റതർഫോർഡും റോസ് പേജെറ്റും.