EncyclopediaOceans

പസഫിക്കിലെ ദ്വീപുകള്‍

ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ദ്വീപുകള്‍ ഉണ്ട് പസിഫിക് സമുദ്രത്തില്‍, പസിഫിക് ദ്വീപുകളെ കോണ്ടിന്റല്‍ ദ്വീപുകളെന്നും ഓഷ്യാനിക്ക് ദ്വീപുകള്‍ എന്നും രണ്ടായി തിരിക്കാറുണ്ട്.വെള്ളത്തിനടിയിലുള്ള പര്‍വതനിരകളുടെ മുകള്‍ ഭാഗങ്ങളാണ് കോണ്ടിന്റല്‍ ദ്വീപുകള്‍,ഈ പര്‍വതനിരകളുടെ കൂട്ടത്തില്‍ നിരവധി അഗ്നിപര്‍വതങ്ങളുണ്ട്, അതിനാല്‍ അവയെ സര്‍ക്കിള്‍ ഓഫ് ഫയര്‍ എന്നും അറിയെപ്പെടുന്നു. അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ലാവ പുറത്തുവരുമല്ലോ, ചിലപ്പോള്‍ വലിയ അളവില്‍ പുറത്തുവരുന്ന ലാവ സമുദ്രനിരപ്പിനു മുകളിലെത്തുകയും അവ ക്രമേണ ദ്വീപുകളാവുകയും ചെയ്യാറുണ്ട്, ഇങ്ങനെയുണ്ടായ ഏറ്റവും വലിയ ദ്വീപാണ് ഹവായ് ദ്വീപുകള്‍, ഏറ്റവും ഹവായ് തന്നെ.10,414 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ ദ്വീപിന്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഹിമാലയത്തിലെ എവറസ്റ്റ് കൊടു മുടിയാണല്ലോ, സമുദ്രനിരപ്പില്‍ നിന്ന് 8850 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. എന്നാല്‍ എവറസ്റ്റിനേക്കാള്‍ ഉയരമുള്ള പര്‍വ്വതമുണ്ട്.മൗന കിയ, ഹവായ് ദ്വീപിലാണത്.10,200 മീറ്ററാണ് ഈ പര്‍വതത്തിന്റെ ഉയരം 4208 മീറ്റര്‍ മാത്രമാണ്, ബാക്കി മുഴുവന്‍ വെള്ളത്തിനടിയിലാണ്! അതുകൊണ്ട് എവറസ്റ്റ് ഒന്നാമനായി.
പസിഫിക് ദ്വീപുകളെ ഓഷ്യാനിയ എന്നും വിളിക്കാറുണ്ട്. ഓഷ്യാനിയ ദ്വീപുകളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം, പോളിനേഷ്യ, മെലാനേഷ്യ, മൈക്രോനേഷ്യയിലാണ് കൂടുതല്‍ ദ്വീപുകളുള്ളത്. മധ്യ പസിഫിക്കിലും ദ്വീപുകളാണ് പോളിനേഷ്യന്‍ ദ്വീപുകള്‍ എന്നറിയപ്പെട്ടത്. ത്രികോണ ആകൃതിയിലാണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ഹവായ്ദ്വീപുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
തെക്കു പടിഞ്ഞാറന്‍ പസിഫിക് പ്രദേശത്തെ ദ്വീപുകളാണ് മെലാനേഷ്യ എന്നറിയപ്പെടുന്നു. കറുത്ത ദ്വീപുകള്‍ എന്നും മെലാനേഷ്യന്‍ ദ്വീപുകള്‍ അറിയപ്പെടുന്നു. ഫിജി, സോളമന്‍ ദ്വീപുകള്‍, പാപ്പൂവ ന്യൂഗിനിയ തുടങ്ങിയവ മെലാനേഷ്യന്‍ ദ്വീപുകളാണ്. താരതമ്യേന വലിപ്പം കൂടിയ ദ്വീപുകളാണ് ഇക്കൂട്ടത്തിലുള്ളവ, വടക്കുപടിഞ്ഞാറന്‍ പസിഫിക്കിലെ ചെറിയ ദ്വീപുകളാണ് മൈക്രോനേഷ്യ. നാവുറു, മാര്‍ഷല്‍, മരിയാനാസ് ദ്വീപുകള്‍ എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
പസിഫിക് സമുദ്രത്തിലാണ് പ്രസിദ്ധരായ ഗാലപ്പഗോസ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്.തെക്കെ അമേരിക്കയില്‍ നിന്നും ഏകദേശം ആയിരo കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്താണ് ഈ ദ്വീപസമൂഹം. ഗാലപ്പോസ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മിക്കേണ്ട ഒരു പേരുണ്ട്, പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധമായ ചാള്‍സ് ഡാര്‍വിന്‍ സഹായിച്ചത് ഈ കൊച്ചുദ്വീപാണ്. 1835-ലാണ് ഡാര്‍വിനും കൂട്ടരും അവിടെയെത്തിയത്.ഡാര്‍വിന്‍ എത്തുന്നതിനു ഏകദേശം മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് ഇക്വഡോറില്‍ നിന്നുള്ള ആദ്യത്തെ കുടിയേറ്റക്കാര്‍ അവിടെയെത്തിയത്. അത്രയും കാലം ആള്‍ത്താമസമില്ലാതെ കിടക്കുകയായിരുന്നു ഗാലപ്പഗോസ് ദ്വീപുകള്‍.അതിനാല്‍ മനുഷ്യന്‍റെ സ്വാധീനമില്ലാതെ പ്രകൃതിയിലുണ്ടാവുന്ന പരിണാമത്തിനു ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഗാലപ്പഗോസിലെ ജീവികളും ചെടികളുമെല്ലാം.അവിടത്തെ ജീവജാലങ്ങളില്‍ ഡാര്‍വിനെ ഏറ്റവും ആകര്‍ഷിച്ചത് ഫിഞ്ച് എന്ന കുരുവികളായിരുന്നു. ഡാര്‍വിന്‍ സഞ്ചരിച്ച കപ്പലിന്‍റെ പേരില്‍ അറിയപ്പെടുന്ന ഒരു കടലിടുക്കുമുണ്ട്. ബീഗിള്‍ ചാനല്‍.
കിഴക്കന്‍ പസിഫിക് സമുദ്രത്തിലെ മറ്റൊരു പ്രസിദ്ധ ദ്വീപസമൂഹമാണ് ഈസ്റ്റര്‍ ദ്വീപുകള്‍.ഈ ദ്വീപുകളില്‍ കാണപ്പെടുന്ന പടുകൂറ്റന്‍ കരിങ്കല്‍ പ്രതിമകള്‍ അത്ഭുതക്കാഴ്ച്ചയാണ്.3 മുതല്‍ 12 മീറ്റര്‍ വരെ ഉയരമുള്ള ഈ പ്രതിമകള്‍ക്ക് 50 ടണ്‍ വരെ ഭാരമുണ്ട്.എ.ഡി 1000 ത്തിനും 1600 നും ഇടയിലാകാം ഇവ നിര്‍മിച്ചത്. യുദ്ധമോ പകര്‍ച്ചവ്യാധിയോ കാരണമാകാം, ഈ ദ്വീപിലെ മുഴുവന്‍ ആളുകളും മരിച്ചുപോയതെന്നു കരുതുന്നു. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഈസ്റ്റര്‍ ദ്വീപുകള്‍ ഇടം നേടിയിട്ടുണ്ട്.