അറ്റ്ലാന്റിക്കിലെ ദ്വീപുകള്‍
ജനവാസമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് ദ്വീപുകള്‍ അറ്റ്ലാന്റിക്കിലുണ്ട്.അറ്റ്ലാന്റിക്കിനടിയിലെ പര്‍വതനിരകളുടെ കൊടുമുടികള്‍ വെള്ളത്തിനു മുകളില്‍ ഉയര്‍ന്നു നിന്നു രൂപം കൊണ്ടവയാണ് ഇവ. അറ്റ്ലാന്റിക്കിലെ പ്രധാന ദ്വീപുകള്‍
- അസോറസ്
വടക്കന്‍ അറ്റ്ലാന്റിക്കിലെ ദ്വീപസമൂഹമാണിത്. സ്വയംഭരണാവകാശമുണ്ടെങ്കിലും പോര്‍ച്ചുഗലിന്റെ അധീനതയിലാണ്, 2346 ചതുരശ്രകിലോമീറ്റര്‍ വലിപ്പമുണ്ട് ഇതിനു.രണ്ടരലക്ഷത്തോളം വരും ജനസംഖ്യ. - സെന്റ് ഹെലേന
തെക്കന്‍ അറ്റ്ലാന്റിക്കിലെ ദ്വീപ് 122 ചതുരശ്ര കിലോമീറ്റര്‍ ആണ് വലിപ്പം, ആഫ്രിക്കയില്‍ നിന്നു 2000 കിലോമീറ്ററോളം ദൂരമുണ്ട് ഇങ്ങോട്ട്,ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയന്‍ ചക്രവര്‍ത്തിയായ നാടു കടത്തിയത് ഈ ദ്വീപിലേക്കായിരുന്നു. - ബഹാമാസ് ദ്വീപുകള്‍
ക്യൂബയും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും അടുത്തുള്ള ദ്വീപസമൂഹം ഏകദേശം 700-ലധികം ദ്വീപുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 13950 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്, യൂറോപ്പില്‍ നിന്ന് അറ്റ്ലാന്റിക്ക് കുറുകെ കടന്ന ആദ്യസഞ്ചാരികള്‍ എത്തിയത് ഈ ദ്വീപുകളിലായിരുന്നു. - കാനറി ദ്വീപുകള്‍
സ്പെയിന്റെ അധീനതയിലാണ് ഈ ദ്വീപുകള്‍ ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തിനടുത്താണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്.സ്പെയിനില്‍ നിന്നും 1324 കിലോമീറ്റര്‍ അകലത്തില്‍,പഴയ കാലത്ത് സ്പാനിഷ് കച്ചവടക്കപ്പലുകളുടെ ഇടത്താവളമായിരുന്നു ഈ ദ്വീപുകള്‍, 7242 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട് ഈ ദ്വീപസമൂഹത്തിന്, ഫോര്‍ച്യൂണ്‍ ദ്വീപുകള്‍ എന്നാണ് ഈ ദ്വീപുകള്‍ പണ്ട് അറിയപ്പെട്ടിരുന്നത്, വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ് ഈ ദ്വീപുകള്‍. - വെസ്റ്റ് ഇന്‍ഡീസ്
കരീബിയന്‍കടലിലാണ് വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകള്‍.ജമൈക്ക, ബാര്‍ബഡോസ് തുടങ്ങിയ ദ്വീപുകള്‍ ഇതില്‍പ്പെടുന്നു. - കേപ് വെര്‍ദെ
ആഫ്രിക്കയില്‍ നിന്ന് 500 കിലോമീറ്റര്‍ പടിഞ്ഞാറാണ് കേപ് വെര്‍ദെ ദ്വീപുകള്‍.
ഐസ് ലാന്‍റ്, ബ്രിട്ടന്‍, അയര്‍ലാന്‍റ് തുടങ്ങി പല പ്രമുഖരാജ്യങ്ങളും അറ്റ്ലാന്റിക്കിലെ ദ്വീപുകളുടെ കൂട്ടത്തില്‍പ്പെടുന്നു, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിന്‍റെ കുറേ ഭാഗം അറ്റ്‌ലാന്റിക്കിലും മറ്റു ഭാഗങ്ങള്‍ ആര്‍ട്ടിക്കിലുമാണ്.