EncyclopediaOceans

ദ്വീപുകള്‍

ലോകത്തെ നാലാമത്തെ വലിയ ദ്വീപരാഷ്ട്രമായ മഡഗാസ്കര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയുടെ തെക്കു കിഴക്കന്‍ ഭാഗത്താണ് ഈ ദ്വീപുകള്‍.1570 കിലോമീറ്റര്‍ ആണ് നീളം വീതി 571 കിലോമീറ്ററും, ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് മഡഗാസ്കര്‍ ദ്വീപുകളെ വേര്‍തിരിക്കുന്നത് മൊസാബിക് ചാനലാണ്‌.1960-ല്‍ സ്വതന്ത്ര രാജ്യമായി മഡഗാസ്കര്‍,1992-ല്‍ മഡഗാസ്കറില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. സാമ്പത്തിക മായി വളരെ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് റിപബ്ലിക്ക് ഓഫ് മഡഗാസ്കര്‍.

  ശ്രീലങ്ക, മൌറീഷ്യസ്, സീഷെല്‍സ്, റീയൂണിയന്‍ ദ്വീപുകള്‍, മാല്‍ദീവ്സ് എന്നിവയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മറ്റു പ്രമുഖ ദ്വീപരാജ്യങ്ങള്‍. ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങള്‍ ഇന്ത്യന്‍മഹാസമുദ്രത്തിന്‍റെ കിഴക്കു ഭാഗത്താണ്.

  65610 ചതുരശ്ര കിലോമീറ്റര്‍ ആണ് ശ്രീലങ്കയുടെ വിസ്തീര്‍ണ്ണം.ഇന്ത്യയുടെ തെക്കു കിഴക്കന്‍ തീരത്തിനടുത്താണ് ശ്രീലങ്ക.1948 ലാണ് ശ്രീലങ്ക സ്വതന്ത്രരാജ്യമായി മാറിയത്.സിലോണ്‍ എന്നതായിരുന്നു ശ്രീലങ്കയുടെ പഴയ പേര്.

  ഇന്തോനേഷ്യന്‍ ദ്വീപുകള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്‍റെ തെക്കു കിഴക്കന്‍ തീരത്തിനടുത്താണ്, 13670 ദ്വീപുകളുടെ കൂട്ടമാണ്‌ ഇന്തോനേഷ്യ. ഇതില്‍ത്തന്നെ 7000 ദ്വീപുകളില്‍ മനുഷ്യവാസമില്ല.ഈ പ്രദേശത്ത് മിക്കപ്പോഴും ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്.220-ഓളം അഗ്നി പര്‍വതങ്ങള്‍ ഈ പ്രദേശത്തുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തo വിതച്ച അഗ്നിപര്‍വതങ്ങളിലൊന്നായ ക്രാകത്തോവയും ഇക്കൂട്ടത്തില്‍പ്പെടുന്നു.1883,1927.1969,1980,1995 എന്നീ വര്‍ഷങ്ങളില്‍ ക്രാകത്തോവ പൊട്ടിത്തെറിച്ച് വലിയ നാശനഷ്ടമുണ്ടായി.