EncyclopediaHistory

ദ്വീപുജീവിതം

വന്‍കരകളില്‍ നിന്ന് വ്യത്യസ്തമായ ജീവിതശൈലിയാണ് ദ്വീപുനിവാസികളുടേത്. കടലും തെങ്ങുമാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍.
പണ്ട് കാലത്ത് പായ് വഞ്ചികളില്‍ നക്ഷത്രങ്ങളെ നോക്കി കടലിലൂടെ യാത്ര ചെയ്യ്തിരുന്ന ദ്വീപ്‌ നിവാസികള്‍ ഇന്നേറെ പുരോഗമിച്ചു എങ്കിലും ലക്ഷദ്വീപിന്റെ തനത് ജീവിതശൈലികളൊന്നും ഇവര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ല.
നാട്ടുവൈദ്യന്മാരായിരുന്നു ദ്വീപുനിവാസികളെ ആദ്യകാലത്ത് ചികിത്സിപ്പിച്ചിരുന്നത്. ഇവരുടെ പ്രത്യേക ചികിത്സയാണ് കൊമ്പുവയ്ക്കല്‍, വിട്ടുമാറാത്ത തലവേദനയ്ക്കാണ് ഈ ചികിത്സ ചെയ്യാറുള്ളത്. തലയില്‍ ദുഷിച്ച രക്തം കെട്ടിക്കിടക്കുന്ന സ്ഥലം കണ്ടെത്തി അവിടെ കാളകൊമ്പു കൊണ്ട് മുറിവുണ്ടാക്കി രക്തം പുറത്ത് കളയുകയാണ് ഈ ചികിത്സ. ഇതില്‍ വിദഗ്ദരായ നാട്ടുവൈദ്യന്മാര്‍ ദ്വീപിലുണ്ടായിരുന്നു.
ദ്വീപുനിവാസികളെ സംവരണവിഭാഗത്തില്‍പ്പെട്ടവരായാണ് നമ്മുടെ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. സാമൂഹ്യവ്യം സാമ്പത്തികവുമായ പിന്നോക്കാവസ്ഥയില്‍പ്പെട്ടവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കി വരുന്നു. മീന്‍ പിടുത്തo, തെങ്ങുകൃഷി, കയറുപിരിക്കല എന്നിവയാണ് ദ്വീപുനിവാസികളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. ദ്വീപില്‍ പിരിക്കുന്ന ചകിരിക്കയര്‍ ഗുണമേന്മയ്ക്ക് പേര് കേട്ടതാണ്.