പിന്നോക്കം തിരിയുന്ന ഗ്രഹമുണ്ടോ?
സൗരയൂഥത്തിലെ ഒന്‍പതു ഗ്രഹങ്ങളില്‍ ശുക്രനാണ് പിന്നോക്കം തിരിയുന്നത്. അതായത് ഭൂമിയും മറ്റു ഗ്രഹങ്ങള്‍ക്കും പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുമ്പോള്‍ ശുക്രന്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് തിരിയുന്നത്. വളരെ പതുക്കെയാണ് ശുക്രന്‍ ഭ്രമണം ചെയ്യുന്നത്. 243 ദിവസം കൊണ്ടാണ് അത് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ശുക്രന് സൂര്യനെ പരിക്രമണം ചെയ്യുന്നതിന് 225 ദിവസമേ ആവശ്യമുള്ളൂ. സൂര്യനെ പരിക്രമണം ചെയ്യുന്നതിന് വേണ്ട’ സമയത്തെക്കാള്‍ അധിക൦ കൊണ്ട് സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്ന ഏകഗ്രഹമാണ് ശുക്രന്‍. ശുക്രന്റെ ഈ ചലനത്തിന്റെ കാരണമെന്താണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.