കണ്ണുരുട്ടി പേടിപ്പിക്കുന്ന ചിത്രശലഭം ഉണ്ടോ??
ചില ചിത്രശലഭങ്ങള്‍ക്ക് 28000 കണ്ണുകളുണ്ട്. എന്നാല്‍ ഇവയൊന്നുമല്ല, പൊയ്ക്കണ്ണുകള്‍ കാണിച്ചാണ് ചിത്രശലഭം ശത്രുക്കളെ പേടിപ്പിക്കുന്നത്. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന ഒരിനം ചിത്രശലഭങ്ങള്‍ക്കാണ് ഈ പൊയ്ക്കണ്ണുകള്‍ ഉള്ളത്, ഈ ചിത്രശലഭങ്ങളുടെ ചിറകിലാണ് മൂങ്ങയുടെ കണ്ണുകള്‍പോലുള്ള പൊയ്ക്കണ്ണുകള്‍ ഉള്ളത്. കാഴ്ചശക്തി ഇല്ലെങ്കിലും ഈ കണ്ണുകള്‍ക്ക് സാധാരണ കണ്ണുകളുടെ ആകൃതിയും തിളക്കവുമുണ്ട്, അടുത്തു വരുന്ന ശത്രുക്കളെ ഒന്ന് വിരട്ടുക മാത്രമാണ് ഈ കണ്ണുകളുടെ ഉപയോഗം.