കരളിനു ജോലിഭാരം കൂടുതലാണോ?
ശരീരഫാക്ടറിയിലെ വളരെയേറെ ജോലിത്തിരക്കുള്ള ഒരു തൊഴിലാളിയാണ് കരള്‍ ശരിക്കും പറഞ്ഞാല്‍ നിന്നു തിരിയാനിടമില്ല. തികച്ചും വൈവിധ്യമുള്ള പലതരം ജോലികളാണ് ഒറ്റയ്ക്ക് ചെയ്യ്തു തീര്‍ക്കേണ്ടത്, പ്രധാനപ്പെട്ട ഏതെങ്കിലും ഒന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് വച്ചാല്‍ ഫാക്ടറി തന്നെ നിലച്ചു പോകും എന്നെന്നേക്കുമായി തടിച്ചുരുണ്ട് തവിട്ടുകലര്‍ന്ന ചുവപ്പു നിറമുള്ള ഈ അദ്ധ്വാനിയുടെ സ്ഥിരമായ സ്ഥാനം ഹൃദയത്തിനു താഴെ വലതുഭാഗത്തെ വാരിയെല്ലുകള്‍ക്ക് പുറകിലാണ്. മനുഷ്യന്‍റെ ഒരു പ്രധാന അവയവമായ കരളിന്‍റെ പ്രധാന ജോലികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ശരീരത്തിന്‍റെ’ ചലനത്തിനായി പേശികള്‍ക്ക് ശക്തി നല്‍കുക, ആമാശയത്തിലെ ആഹാരം ദഹിപ്പിക്കുക, ആഹാരത്തിലൂടെയും അന്തരീക്ഷത്തിലൂടെയും ശരീരത്തിലെത്തുന്ന വിഷാംശങ്ങളോട് പ്രതിരോധിക്കുക തുടങ്ങിയ കരളിന്‍റെ ജോലികള്‍നമുക്കറി യാവുന്നതാണ്. എന്നാല്‍ ചില പ്രത്യേകതരം ജോലികളും കരള്‍ ചെയ്യുന്നുണ്ട്,
ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടായാല്‍ മുറിവിലൂടെ രക്തം ധാരാളമായി ഒഴുകി പോകാതെ അതിനെ കട്ട പിടിപ്പിക്കുന്നത് കരളിന്‍റെ സഹായത്താലാണ്. അധികമായി ശരീരത്തിലെത്തുന്ന പഞ്ചസാര ഗ്ലൂക്കോസായി അളവ് അമിതമായി വര്‍ദ്ധിക്കാറുണ്ട്, വളരെ അപകടകരമായ അവസ്ഥയാണിത്, അധികമായി എത്തിച്ചേരുന്ന ഈ ഗ്ലൂക്കോസ് ശേഖരിച്ച് കരള്‍ സൂക്ഷിക്കുന്നു. പിന്നീട് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
വളരെ പ്രധാനമായ ഒരു റീ സൈക്കിളിംഗ് വിദ്യയും കരളിനുണ്ട്, രക്തത്തില്‍ ഓരോ നിമിഷവും നശിച്ചുക്കൊണ്ടിരിക്കുന്ന ഒരു കോടിയോളം രക്താണുക്കളെയാണ് കരള്‍ റീസൈക്കിംഗിനു വിധേയമാക്കി പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നത്,പുതിയ ചുവപ്പ് രക്താണുക്കളും ആഹാരം ദഹിപ്പിക്കാന്‍ ആവശ്യമായ ബൈല്‍ എന്ന രാസവസ്തുവും ആണ് ഇങ്ങനെ റീ സൈക്കിളിംഗിലൂടെ നിര്‍മ്മിക്കപ്പെടുന്നത്.
ഇതുപോലെ വളരെ പ്രാധാന്യമുള്ളവയും കുറച്ചു പ്രാധാന്യമുള്ളവയുമായ അഞ്ഞൂറിലധികം ജോലികളാണ് കരളിന് ഒരേ സമയത്ത് ചെയ്യാനുള്ളത്.