EncyclopediaTell Me Why

പെരുച്ചാഴിക്ക് കണ്ണ് കാണാന്‍ സാധിക്കുമോ??

ഒരു പെരുച്ചാഴി ഏകദേശം 15 സെന്റിമീറ്ററോളം വളരുന്നു. അവയ്ക്ക് velvet നിറത്തിലുള്ള രോമങ്ങളും 3 സെന്റിമീറ്ററോളം നീളമുള്ള വാലുമുണ്ട്. അതിന് കഴുത്തില്ല എന്നു തന്നെ പറയാം. ചെവികള്‍ തീരെ ചെറുതാണ്, പെരുച്ചാഴിക്ക് കണ്ണുണ്ട്, ഇവ വളരെ ചെറുതും രോമങ്ങളാല്‍ മൂടിയിരിക്കുന്നതുമാണ്. അതുകൊണ്ട് വളരെ അവ്യക്തമായി മാത്രമേ പെരുച്ചാഴിക്ക് കാണാന്‍ സാധിക്കുകയുള്ളൂ.

  നാം ഒരു പെരുച്ചാഴിയെ പിടിച്ച് മണ്ണില്‍ വെച്ചാല്‍ അത് മണ്ണിലൂടെ ഓടി നടക്കുകയും ഒരു മൃദുവായ സ്ഥലം കണ്ടെത്തുമ്പോള്‍ അവിടെ കുഴിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അവയുടെ മുന്‍കാലുകള്‍ കുഴിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.അവയുടെ മുന്‍കാലുകള്‍ ശക്തികൂടിയവയും spade ന്‍റെ ആകൃതിയിലുള്ളതുമാണ്. അവയ്ക്ക് ഒരു മിനിറ്റിനുള്ളില്‍  ഒരു കുഴിയുണ്ടാക്കി, അതില്‍ക്കൂടി അപ്രത്യക്ഷമാകാന്‍ കഴിയുന്നു. ഒരു രാത്രി കൊണ്ട് പെരുച്ചാഴിക്ക് 68 മീറ്ററോളം നീളമുള്ള ഒരു തുരങ്കം നിര്‍മ്മിക്കാന്‍ സ്വാധീനിക്കുന്നു. ഇവ കൂട്ടമായി മണ്ണിനടിയിലാണ്  ജീവിക്കുന്നത്,12 മണിക്കൂറിനുള്ളില്‍  ആഹാരം കിട്ടിയില്ലെങ്കില്‍ ഇവ മൃതിയടയുന്നതിനു സാധ്യതയുണ്ട്.