CountryEncyclopediaHistory

ഇറാൻ

ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ അഥവാ ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ ,പേർഷ്യൻ ഗൾഫ്‌, ഗൾഫ്‌ ഓഫ്‌ ഒമാൻ, നിവാസികളിൽ 98 ശതമാനവും മുസ്‌ലിംകളാണ്‌ ബാക്കി ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.പേർഷ്യൻ, അസർബൈജാൻ, കുർദിഷ് (കുർദിസ്ഥാൻ), ലൂർ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട വംശീയ വിഭാഗങ്ങൾ.
സാമ്പത്തിക രംഗം
ഇറാൻ കാർഷിക വ്യാവസായികരാഷ്ട്രമാണ്‌. പ്രധാനപ്പെട്ട കൃഷിയിനങ്ങൾ ബാർലി, ഗോതമ്പ്‌, കരിമ്പ്‌, നെല്ല്, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്‌, ആപ്പിൾ, മുന്തിരി എന്നിവ. ഈത്തപ്പഴം, തേയില, ബദാം എന്നിവയും കൃഷി ചെയ്യുന്നു. പെട്രോളിയം, ഇരുമ്പ്‌, ഗന്ധകം, ചെമ്പ്‌, ക്രോമൈറ്റ്‌, കറുത്തീയം എന്നിവയാണ്‌ പ്രധാന ധാതുനിക്ഷേപങ്ങൾ. എണ്ണ ഉൽപാദനത്തിൽ മുൻപന്തിയിലാണ്‌ ഇറാൻ. വസ്ത്രനിർമ്മാണം, പഞ്ചസാര, മാർബിൾ, സ്ഫടികം, സിമന്റ്‌ തുടങ്ങിയവ മുഖ്യ വ്യവസായങ്ങളാണ്‌. പെട്രോ കെമിക്കൽസ്‌, ലിക്വിഡ്‌ ഗ്യാസ്‌, വൈദ്യുതിനിലയങ്ങൾ, ഡാം നിർമ്മാണം എന്നീ രംഗങ്ങളിലും ശ്രദ്ധയൂന്നുന്നു. പെട്രോളിയവും പരവതാനിയുമാണ്‌ പ്രധാന കയറ്റുമതിയിനങ്ങൾ.
പേരിനു പിന്നിൽ
സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന, അവരുടെ ആദ്യകാല ആവാസപ്രദേശത്തിന്റെ പേരായ ആര്യാനാം വജേഹ് (ആര്യന്മാരുടെ നാട്) എന്ന പേര്‌ മദ്ധ്യകാല പേർഷ്യൻ ഭാഷയിൽ എറാൻ വേജ് ആയി മാറുകയും ചെയ്തു. ഇതിൽ നിന്നാണ്‌ ഇറാൻ എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ എറാൻ അഥവാ ഇറാൻ എന്നത് രാജ്യത്തെ സൂചിപ്പിക്കുന്നതിനു പകരം അവിടത്തെ നിവാസികളെ സൂചിപ്പിക്കുന്നതിനായിരുന്നു ഉപയോഗിച്ചിരുന്നത്.
ചരിത്രവും ഭരണക്രമവും
സുദീർഘമായ ചരിത്രമുണ്ട് ഇറാന് .18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്കാരം ഇവിടുണ്ട്.ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു.സാഗോസ് പർവ്വത മേഖല ലിൽ നിന്നും ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി.അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകളാല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു.രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി. അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വ്യത്യസ്ത ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . ബി.സി. 559 മുതൽ 330 വരെ നിലനിന്ന അക്കേമിനിദ് രാജവംശമാണ് ഇറാനിൽ പൂർണ്ണമായതും അർത്ഥവത്തയായ സാമ്രാജ്യം സ്ഥാപിച്ചത്. ചെറിയനാടുകളെയും ഗോത്രങ്ങളെയും കൂട്ടിയിണക്കി മഹാനായ സൈറസാണ് അക്കേമിനിട്ട് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. ബാബിലോണിയയും സിറിയയും ഏഷ്യ മൈനറും ഉൾപ്പെടെ വിശാലമാ യിരുന്നു അത്.ബി.സി 330-ൽ ഖാസിഡോണിയയിലെ അലക്സാൻഡർ പേർഷ്യ പിടിച്ചടക്കി. അലക്സാണ്ടറിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപൻ സെല്യൂക്കസ് ആണ് പേർഷ്യ സാമ്രാജ്യം ഭരിച്ചത്.സെല്യൂസിദ് രാജ വംശത്തെ പിന്നീട് പാർഥിയൻമാർ കീഴടക്കി.എ.ഡി 224 -ൽ പാർഥിപൻമാരെ തോൽപ്പിച്ച് അർദാഷിർ സസ്സാനിയൻ സാമ്രാജ്യം സ്ഥാപിച്ചു. എ.ഡി. 631-41 – ൽ മുസ്ലീം അറബികൾ സസ്സാനിയൻ സാമ്രാജ്യത്തെ കീഴടക്കി.ഇതോടെ സൊരാഷ്ട്ര മതത്തിന്റെ സ്ഥാനത്ത് ഇസ്ലാം പ്രചരിച്ചു.ഉമയ്യദ് ,അബ്ബാസിന് വംശങ്ങളിലെ ഖനീഫമാരാണ് തുടർന്ന് പേർഷ്യ ഭരിച്ചത്. ബാഗ്ദാദ് ആയിരുന്നു തലസ്ഥാനം. അബാസിദ് ഖലീഫമാരുടെ ശക്തി ക്ഷയിക്കാൻ തുടങ്ങിയതോടെ പേർഷ്യയിലെ പല പ്രശങ്ങൾ കേന്ദ്രമാക്കി ഒട്ടേറെ രാജ വംശങ്ങൾ ഉയർന്നു വന്നു.തഹീറിന്ദുകൾ (820-872) സഫറിദുകൾ (867- 903) സമാനിദുകൾ (875-1005) തുടങ്ങിയവയാരുന്നു പ്രമുഖർ.സമാനിദുകളുടെ സാമ്രാജ്യം ഇന്ത്യ വരെ നീണ്ടിരുന്നു. 962 ൽ സമാനിദുകളുടെ ഗവർണർമാരിൽ ഒരാളായിരുന്ന അടിമ വംശക്കാരൻ ഗസ്നവിദ് വംശം സ്ഥാപിച്ചു.1186 വരെ ഇത് നിലനിന്നു. ശേഷം സെൽജുക് എന്നതുർക്കി വിഭാഗം ഗസ്നവിദുകളെ ആക്രമിച്ചു.തുഗ്രിൽ ബേഗായിരുന്നു നേതാവ്. 1055 ൽ ബാഗ്ദാദിലെ ഖലീഫ കിഴക്കിന്റെ രാജാവായി തുഗ്രിൽ ബേഗിനെ അംഗീകരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി മാലിക് ഷായുടെ ഭരണകാലത്ത് (1072-10 92) പേർഷ്യ ശാസ്ത്രത്തിലും കലയിലും മുന്നേറി. കവിയും ശാസ്ത്രജ്ഞനുമായ ഒമർ ഖയ്യാം തന്റെ ജ്യോതിശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയത് മാലിക് ഷാസ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിലായിരുന്നു. 1380-ൽ മധ്യേഷ്യൻ രാജാവ് ത്രിമൂർ പേർഷ്യ കീഴടക്കി. പിന്നീട് പേർഷ്യ മോചിതമായത് സഫാ വoശത്തിന്റെ ഭരണ കാലഘട്ടത്തിലാണ് (1502 – 1736) 1736 – ൽ നാദിർഷാ സഫാ വിദുകളെ തോൽപിച്ച് ആധിപത്യമുറപ്പിച്ചു. 1747 വരെ നാദിർഷാ ഭരണം നടത്തി .1795-ൽ ഖജാർവംശത്തിന്റെ കീഴിലായി 1925 വരെ ഇവർ ഭരണം നടത്തി.തലസ്ഥാനം ടെഹ്റാനിലേക്ക് മാറ്റിയത് ഖജാറുകളാണ്. 17 -)0 നൂറ്റാണ്ടു മുതൽ യുറോപ്യൻ സാ മ്രാജ്യശക്തികളായ പോർച്ചുഗൽ, ബ്രിട്ടൺ, റഷ്യ, ഫ്രാൻസ് എന്നിവയെല്ലാം പേർഷ്യയിൽ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചു ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലൂടെ മധ്യേഷ്യയിലും ഇറാനിലും കടന്നുകയറി ബ്രിട്ടണും, മധേഷ്യയിലൂടെ ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീങ്ങുവാൻ റഷ്യൻ സാമ്രാജ്യവും ശ്രമിച്ചു.1801-28 കാലം കൊണ്ട് ജോർജിയ ,ആർമീനിയ എന്നീ പ്രദേശങ്ങൾ റഷ്യ കരസ്ഥമാക്കി.അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലക്കു വേണ്ടി ബ്രിട്ടണും പേർഷ്യയും തമ്മിൽ യുദ്ധമുണ്ടായി.പേർഷ്യ റഷ്യക്കും ബ്രിട്ടണുമായി ഒട്ടേറെ പ്രാവശ്യകൾ അടിയറവ് വയ്ക്കേണ്ടി വന്നു.
1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ആണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 1906ഒക്ടോബർ 7 ന് ആദ്യ പാർലമെന്റ്(മജ്ലിസ് ) നിലവിൽ വന്നു. 1908-ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനം കുത്തകയെടുത്തത് .ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ് ലവി എന്ന പേര് സ്വീകരിച്ചു. പഹ് ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ കീഴ്പെടുകയും ചെയ്തു. 1935-ൽ രാജ്യത്തിന്റെ പേര് പേർഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. ‘ പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം. ഹസൻ റൂഹാനി ആണ്‌ നിലവിലെ പ്രസിഡന്റ്.