EncyclopediaInventionsScience

വാക്സിനേഷന്‍

വാക്സിനേഷന്‍ എന്ന സാങ്കേതിക പദം ഉരുത്തിരിഞ്ഞു വന്നത് 1880 ഓടെയാണ്.അക്കാലത്ത് ഇംഗ്ലീഷുകാരനായ എട്വേഡു ജന്നര്‍ വസൂരിക്കെതിരെ ജനങ്ങളില്‍ പ്രതിരോധശേഷി വളര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.

  വളരെ മുമ്പു കാലം മുതല്‍ക്കു തന്നെ തുര്‍ക്കിയില്‍ വാക്സിനേഷന്‍ പ്രയോഗത്തിലുണ്ടായിരുന്ന ചെറിയ തോതില്‍ വസൂരി ബാധിച്ച രോഗികളുടെ കുരുവില്‍ നിന്ന് അണുക്കളെയെടുത്ത് ആരോഗ്യവാന്മാരില്‍ കുത്തിവെക്കുകയായിരുന്നു പതിവ്.കോണ്‍സ്റ്റാന്റിനേപ്പിളിലെ ബ്രിട്ടീഷ് അംബാസിഡറുടെ ഭാര്യ ലേഡി മേരി വോര്‍ട്ലി മോണ്ടഗ് ആയിരുന്നു.ഈ സമ്പ്രദായo പ്രചരിപ്പിച്ചത് എന്നാല്‍ ഇതിന്‍റെ അനന്തരഫലം മൂലം ചിലര്‍ മരിക്കുകയുണ്ടായി.

   ലേഡി മോണ്ടേഗിന്റെ വാക്സിനേഷനോട്‌ സാമ്യമുള്ളതായിരുന്നു ജന്നറിന്റേതും വസൂരി ചികിത്സക്ക് വിധേയരായവരുടെ കുരുക്കളില്‍ നിന്ന് ഒരാഴ്ച കഴിഞ്ഞ ശേഷം എടുത്ത അണുക്കളെയാണ് അദ്ദേഹം മറ്റുള്ളവരില്‍ കുത്തിവെച്ചത്.ഈ സമയത്ത് അണുക്കളുടെ വീര്യം നഷ്ടപെട്ടിരിക്കും.

   ജന്നറുടെ വാക്സിന്‍ 1800ല്‍ ഫ്രാന്‍സില്‍ നടപ്പിലായി.1803ല്‍ ബ്രിട്ടനില്‍ ജന്നേറിയന്‍ സൊസൈറ്റി പൊതുജനങ്ങള്‍ക്ക് സൗജന്യ വാക്സിനേഷന്‍ നടത്തി.ജന്നറിന്റെ കണ്ടുപിടിത്തത്തിന്റെ ചുവട് പിടിച്ച് ,ലൂയിപാസ്ചര്‍ വീര്യം കുറച്ച അണുക്കളെ ഉപയോഗിച്ച് കന്നുകാലിരോഗത്തിനെതിരെ ആന്‍റി ബാക്ടീരിയല്‍ വാക്സിന്‍ തയ്യാറാക്കി ഈ നിയമമനുസരിച്ച് അദ്ദേഹം പേപ്പട്ടി വിഷത്തിനെതിരെയും വാക്സിന്‍ തയ്യാറാക്കി.

  ഒരു ദിവസം പേപ്പട്ടി കടിച്ച ഒരു ബാലനെ പാസ്ചര്‍ കാണാന്‍ ഇടയായി,ഉടനെ സന്ദര്‍ഭത്തിനനുസരിച്ചുയര്‍ന്ന അദ്ദേഹം വാക്സിന്‍ ആ ബാലനില്‍ കുത്തിവെച്ചു.ഫലം വിജയപ്രദമായിരുന്നു.അങ്ങനെ ആധുനിക വാക്സിനേഷന്‍ 1986ല്‍ ഹെപാറ്റിറ്റിസ് ബി ക്കെതിരെയുള്ളതായിരുന്നു.

  റോയല്‍ ജന്നെറിയന്‍ സൊസൈറ്റി ആരംഭിച്ചതോടെ ലണ്ടനില്‍ 18 മാസത്തിനുള്ളില്‍ 12000 പേര്‍ക്ക് കുത്തിവെപ്പ് നടത്തി.ഒരു ദിവസം മുന്നൂറോളം പേരെ ജന്നര്‍ കുത്തിവെക്കുമായിരുന്നുവത്രേ.ഒരു വര്‍ഷം കൊണ്ട് വസൂരിമൂലമുള്ള മരണം 2018ല്‍ നിന്ന് 622ആയി കുറഞ്ഞു.

  ബാക്ടീരിയക്കെതിരായും വൈറസിനെതിരായും വാക്സിനുകള്‍ ഉണ്ട്.ബി.സി.ജി പോളിയോ വാക്സിന്‍ എന്നിവ ഉദാഹരണങ്ങളാണ് .ഡിഫ്തീരിയ,ടെറ്റനസ് ഇവയ്ക്കെതിരായി ഉപയോഗിക്കുന്ന വാക്സിനുകള്‍ ബാക്ടീരിയ തന്നെ പുറപ്പെടുവിക്കുന്ന വിഷപദാ൪ഥങ്ങളാണ്.

  1978 മുതല്‍ വസൂരി രോഗം ഭൂമുഖത്ത് നിന്ന് ഏതാണ്ട് തുടച്ചുനീക്കിയെങ്കിലും ഈ മഹാമാരി മൃഗങ്ങള്‍ വഴി വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍ ഭയക്കുന്നു.