യുറാനസ്
സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹമായ യുറാനസിനെ 1781ല്‍ ഇംഗ്ലീഷുകാരനായ വില്യം ഹെര്‍ഷല്‍ ആണ് കണ്ടെത്തിയത്.ദൂരത്തിന്റെ അടിസ്ഥാനത്തില്‍ സൂര്യനില്‍ നിന്നുള്ള ഏഴാമതു ഗ്രഹമാണിത്.യുറാനസിന്റെ അന്തരീക്ഷത്തില്‍ ഹൈഡ്രജന്‍,ഹീലിയം മീഥെയ്ന്‍ തുടങ്ങിയ വാതകങ്ങളുടെ ഉപരിതല താപനില -215ഡിഗ്രി സെല്‍ഷ്യസ് ആണ്.
ഹെര്‍ഷലിന്റെ ടെലിസ്കോപ്പിന്റെ മാഗ്നിഫിക്കേഷന്‍ ശേഷി 6450 ആയിരുന്നു. അദ്ദേഹം തന്‍റെ ടെലിസ്കോപ്പിലൂടെ ഒരു നെബുലസ് നക്ഷത്രത്തേയോ വാല്‍നക്ഷത്രത്തെയോ വീക്ഷിച്ചു.അതിന്‍റെ ചലനം നിരീക്ഷിച്ചപ്പോള്‍ അതൊരു ഗ്രഹമാണെന്ന നിഗമനത്തിലെത്തിചേര്‍ന്നു.ഒരു കൊല്ലം തുടര്‍ച്ചയായി നിരീക്ഷിച്ച ശേഷം അതിന്‍റെ ഭ്രമണപഥo ഗ്രഹത്തിന്റേതാണെന്ന് അദ്ദേഹം കണ്ടുപിടിച്ചു.അതിന്‍റെ വ്യാസം 18 അസ്ട്രോണമിക്കല്‍ യൂണിറ്റ് ആയിരുന്നു.
അവ്യവസ്ഥിതമാണ് യുറാനസിന്റെ ഭ്രമണപഥം അതുകൊണ്ട് തന്നെയാണ് വകയില്‍ ഒരു സഹോദരിയായ നെപ്റ്റ്യൂണിന്‍റെ അസ്തിത്വം പുറത്തുവന്നത് .
യുറാനസിന്റെ രണ്ടു ഉപഗ്രഹങ്ങളായ ഒബറോണിനെയും ടൈറ്റാനിയയേയും 1787ല്‍ ഹെര്‍ഷല്‍ കണ്ടുപിടിച്ചു.1986 ആയപ്പോഴേക്കും മറ്റു 13 ഉപഗ്രഹങ്ങളെയും കണ്ടെത്തി.ഇതില്‍ അവസാനത്തെ എട്ടെണ്ണം കണ്ടുപിടിച്ചത് അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ വാഹനമായ വോയേജര്‍-ആണ്.