ടങ്സ്റ്റണ്‍ സ്റ്റീല്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരും ലോഹസംസ്ക്കരണവിദഗ്ധരും വളരെ സാന്ദ്രതയേറിയതും ഭാരമുള്ളതുമായ ഒരു അയിരിനു വേണ്ടി തീവ്രാന്വേഷണം നടത്തി അവസാനം അവരതു കണ്ടെത്തി.അതിനു ടങ്സ്റ്റണ്‍ എന്നു പേരിട്ടു.1847 ലാണ് ഈ അയിരിനെ വിജയപ്രദമായി വേര്‍തിരിച്ചെടുത്തത്.
അത്യധികം ബലമുള്ള ഈ സംക്രമണ മൂലകത്തിന് വൂള്‍ഫ്രം എന്നും പേരുണ്ട്.സ്പെയിന്‍കാരായ എല്‍ഹൂയര്‍ സഹോദരന്മാര്‍ വൂള്‍ഫ്രമൈറ്റ് എന്ന അയിരില്‍ നിന്ന് ഇത് വേര്‍തിരിച്ചെടുത്തു.പാറകളില്‍ ഓരോ ടണ്ണിലും ശരാശരി 1.5 ഗ്രാം ടങ്സ്റ്റണ്‍ ഉണ്ട്.ഏറ്റവും ഉയര്‍ന്ന ദ്രവണാങ്കം ഉള്ള ലോഹമാണിത് വൈദ്യുത ബള്‍ബുകളുടെ ഫിലമെന്റുകള്‍ നിര്‍മിക്കാനും ലോഹസങ്കരങ്ങള്‍ ഉപയോഗിക്കുന്നു.
1855ല്‍ ആസ്ട്രിയക്കാരനായ കൊള്ള൪ ആണ്.ടങ്സ്റ്റണ്‍ സ്റ്റീലും തമ്മില്‍ കൂട്ടിയുരുക്കി ടങ്സ്റ്റണ്‍ സ്റ്റീല്‍ പ്രചാരത്തില്‍ കൊണ്ടു വന്നത്.ഇത് മൂലം കരുത്താര്‍ന്ന സ്റ്റീല്‍ ലഭിച്ചെങ്കിലും അതില്‍ പണി ചെയ്യാന്‍ വിഷമമായിരുന്നു അവസാനം സ്ടീലില്‍ മാംഗനീസ് ചേര്‍ത്തുകൊണ്ട് പ്രശ്നം പരിഹരിച്ചു.
1900 ത്തോടെ ടങ്സ്റ്റണ്‍ സ്റ്റീല്‍ കൊണ്ടു നിര്‍മ്മിതമായ ഉപകരണങ്ങള്‍ പ്രചാരത്തിലായി പ്രധാനമായും സ്റ്റീല്‍ മുറിക്കുന്നതിനായിരുന്നു ടങ്സ്റ്റണ്‍സ്റ്റീല്‍ ഉപയോഗിച്ചിരുന്നത്.ടങ്സ്റ്റണ്‍,മോളിബ്ഡനം,ക്രോമിയം,വനേഡിയം എന്നിവയാണ് ഇതില്‍ അടങ്ങിയിരുന്നത്.
ഉയര്‍ന്ന താപവും മര്‍ദ്ദവും അതിജീവിക്കാന്‍ ശേഷിയുള്ള ടങ്സ്റ്റണ്‍ സ്റ്റീല്‍ കാര്‍ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.രണ്ടാം ലോകമഹായുദ്ധാവസരങ്ങളില്‍ ജര്‍മനി ബുള്ളറ്റുകള്‍ നിര്‍മിച്ചിരുന്നത് ടങ്സ്റ്റണ്‍ സ്റ്റീല്‍ കൊണ്ടായിരുന്നു.രണ്ടോ മൂന്നോ സെന്റിമീറ്റര്‍ കനമുള്ള കവചത്തെപ്പോലും തുളയ്ക്കാന്‍ ഈ ബുള്ളറ്റുകള്‍ക്കും കഴിയും എന്നാല്‍ ഇത് വളരെ ചെലവേറിയതായിരുന്നു.പിന്നീട് ഇതിന്‍റെ നിര്‍മാണം അമേരിക്കയും ഫ്രാന്‍സും ഏറ്റെടുത്തു.