EncyclopediaInventionsScience

തെര്‍മോസ്റ്റാറ്റ്

ഒരു നിശ്ചിത താപനില നിലനിര്‍ത്താന്‍ താപനോപകരണത്തെ പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രിക്കുന്ന ഉപകരണമാണ് തെര്‍മോസ്റ്റാറ്റ് .താപനില മാറുന്നതിനനുസരിച്ച് പദാ൪ത്ഥങ്ങളുടെ വികാസം ,സങ്കോചം, രോധമാറ്റം മുതലായ ചില സ്വഭാവങ്ങളില്‍ വരുന്ന മാറ്റമാണ് തെര്‍മോസ്റ്റാറ്റിന്‍റെ പ്രവര്‍ത്തനത്തിന് ആധാരം.

  തെര്‍മോസ്റ്റാറ്റിനു വേണ്ട ആവശ്യഘടകങ്ങളെ തരംതിരിച്ച് ആദ്യമായി വിവരിച്ചത് 1660ല്‍ ഡച്ചുകാരനായ കൊ൪ണീലിയസ് ദ്രെബ്ബല്‍ ആയിരുന്നു.ഒരു സെന്‍സറും ട്രാന്‍സ്ഡ്യൂസറും ആണ്. തെര്‍മോസ്റ്റാറ്റിന്‍റെ പ്രധാന ഭാഗങ്ങള്‍ .താപനിലയില്‍ വരുന്ന മാറ്റം അറിയാനാണ് സെന്‍സര്‍ ഈ മാറ്റത്തിന് അനുസൃതമായ ചില ഫലങ്ങള്‍ ട്രാന്‍സ്ഡ്യൂസര്‍ സൃഷ്ടിക്കുന്നു.ഈ ഫലങ്ങള്‍ തപനോപകരണത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന രീതിയിലുള്ളതാകും താപം കൂടുതലാണെങ്കില്‍ കുറയ്ക്കാനും കുറവാണെങ്കില്‍ കൂട്ടാനും തപനോപകരണം ക്രമീകരിക്കപ്പെടുന്നു.ഇസ്തിരിപ്പെട്ടിയുടെ ചൂട് ഒരു പരിധിയില്‍ നില്‍ക്കുന്നത് തെര്‍മോസ്റ്റാറിന്‍റെ പ്രവര്‍ത്തനഫലമായാണ്‌.

  ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള റഫ്രിജറേറ്റ൪, എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങള്‍, നിരവധി വ്യവസായിക പ്രക്രിയകള്‍ എന്നിവയ്ക്കെല്ലാം തെര്‍മോസ്റ്റാറിന്‍റെ താപനിയന്ത്രണപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.മുറിയിലെ താപനില ക്രമീകരിക്കാനും തെര്‍മോസ്റ്റാറ്റുകള്‍ ഉപയോഗിക്കാറുണ്ട്.സുരക്ഷാ ആവശ്യങ്ങള്‍ക്കും ഇവ ധാരാളമായി ഉപയോഗിച്ചുവരുന്നു.

  ആധുനിക തെര്‍മോസ്റ്റാറുകളെല്ലാം തന്നെ ഒരു ഫീഡ്ബാക്ക് തത്ത്വത്തില്‍ അധിഷ്ഠിതമാണ്.അതായത് താപനിലയെപറ്റിയുള്ള വിവരങ്ങള്‍ ഔട്ട്‌പുട്ടിനും അവിടെ നിന്ന് അതിനെ നിയന്ത്രിക്കാനായി ഇന്‍പുട്ടിനും എത്തിച്ചുകൊടുക്കുക എന്ന തത്ത്വമാണിവിടെ പ്രായോഗികവല്‍ക്കരിച്ചിരിക്കുന്നത്.താപനിലയുടെ നിയന്ത്രണത്തിലുള്ള ഒരു യാന്ത്രിക സംവിധാനത്തെ ആസ്പദമാക്കിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.