പകര്‍ച്ചവ്യാധിയില്‍ കൊതുകിന്‍റെ പങ്ക്
മലേറിയ അഥവാ മലമ്പനി ക്രിസ്തുവിന്റെ അഞ്ചു നൂറ്റാണ്ടു മുന്‍പ് പോലും നിലനിന്നിരുന്നതായി അറിവുണ്ട്.കൊതുകുകള്‍ പരത്തുന്ന രോഗമാണിതെന്നു ആദ്യമായി കണ്ടെത്തിയത് ഇറ്റലിക്കാരനായ ലാന്‍സിസി ആയിരുന്നു.1880ല്‍ ഫ്രഞ്ചുകാരനായ ലാവെറന്‍ മലമ്പനിക്കു കാരണക്കാരനായ ഏജന്റിനെ-പ്ലാസ്മോഡിയം പ്രോട്ടോസൂണിനെ-കണ്ടെത്തി.1892ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോസ്റ്റ് മനുഷ്യരക്തം കുടിച്ച ഒരു കൊതുകിന്‍റെ വയറ് തുറന്നു പരിശോധിച്ചു.രക്തത്തില്‍ അദ്ദേഹം പ്രോട്ടോസൂണ്‍ കണ്ടു.എന്നാല്‍ കൊതുക് കടിച്ച് രോഗം നേരിട്ടുപകരില്ലെന്നു അദ്ദേഹം പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
മനുഷ്യശരീരത്തില്‍ നടക്കുന്ന തരത്തിലുള്ള പ്രതിപ്രവര്‍ത്തനം ജന്തുക്കളുടെ ശരീരത്തില്‍ നടക്കണമെന്നില്ല .1898ല്‍ ഇറ്റലിക്കാരനായ ബിഗ്നാമി,ഗ്രാസ്ടി,ബാസ്റ്റിയാനെല്ലി എന്നിവ൪ മനുഷ്യനിലെ സംക്രമണത്തെക്കുറിച്ചു പഠിച്ചു.ഇത് തെളിയിക്കാന്‍ കൊതുകു കൂടി മൂലം രോഗബാധിതനായ ഒരാളുടെ രക്തത്തിലെ രോഗാണുവിന്‍റെ ജീവിതപരിവൃത്തിയെക്കുറിച്ച് അവര്‍ ഗവേഷണം നടത്തി.അനോഫിലിസ് ഈജപ്തി എന്ന പെണ്‍കൊതുകുകളാണ് രക്തത്തിലും കൊതുകിന്‍റെ ശരീരത്തിലുമായാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.
പിത്തപ്പകര്‍ച്ചപ്പനി പരത്തുന്നതും കൊതുകുകളാണെന്നു 1881ല്‍ ക്യൂബക്കാരനായ ഫിന്‍ലേ തെളിയിച്ചു.അമേരിക്കന്‍ കമ്മീഷന്‍ 1901ല്‍ പ്രസദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഫിന്‍ലേയുടെ പഠനത്തെ വൈറസാണ്.ഈ വൈറസിനെയും മനുഷ്യരക്തത്തില്‍ കണ്ടെത്തുകയുണ്ടായി.
കൊതുകുകള്‍ രോഗവാഹികളാണെന്ന് കണ്ടുപിടിച്ചതോടെ മറ്റു പല രോഗങ്ങളുടെയും കാരണം കണ്ടുപിടിക്കപ്പെട്ടു എന്നതാണ് ഇക്കാര്യത്തില്‍ സുപ്രധാന നേട്ടം.