ടെലിവിഷന്‍
ശാസ്ത്രജ്ഞന്മാര്‍ 1840 മുതല്‍ ചിത്രങ്ങള്‍ ദൂരത്തേക്ക് സംക്രമിപ്പിക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു.ഒരു പ്രതിബിംബം അതിന്‍റെ യഥാര്‍ത്ഥ സംക്രമണത്തേക്കാള്‍ അധികം സമയം കണ്ണിന്റെ റെറ്റിനയില്‍ നിലനില്‍ക്കുന്നതായി ജര്‍മ്മന്‍കാരനായ നിപ്കോവ് കണ്ടുപിടിച്ചു.ഇത് തെളിയിക്കാന്‍ അദ്ദേഹം ദ്വാരമിട്ട ഒരു ഡിസ്ക്ക് ഉപയോഗിച്ച് പരീക്ഷണം നടത്തി.ഡിസ്ക്ക് അത്യധികം നിപ്കോവ് ഒരു സമ്പ്രദായം ഉരുത്തിരിച്ചെടുത്തു.ഈ സമ്പ്രദായത്തെ കാഥോഡ് റേ ട്യൂബ് ഉപയോഗിച്ച് അഭിവൃദ്ധിപ്പെടുത്തി. ഇതുമൂലം പ്രഥമ പ്രതിബിംബത്തെ ദൂരസ്ഥലത്തേക്ക് സംപ്രേഷണം ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു.ഇതാണ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക് വഴിതെളിച്ചത്.
ചലിക്കുന്ന ചിത്രങ്ങളെയും ശബ്ധത്തേയും വിദൂരസ്ഥാനങ്ങളിലേക്ക് പ്രേഷണം ചെയ്യാന്‍ ടെലിവിഷന്‍ സംവിധാനത്തില്‍ കഴിയുന്നു.ടെലിവിഷന്‍ ക്യാമറയുടെ സഹായത്തോടെ രൂപപ്പെടുത്തുന്ന ചിത്രങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റി പ്രവ൪ധനം ചെയ്യ്ത് കേബിള്‍ വഴിയോ റേഡിയോ തരംഗങ്ങളായോ ഒരു റിസീവറിലെത്തിക്കുന്നു.റിസീവര്‍ ഈ സിഗ്നലുകളില്‍ നിന്നും ചിത്രം പുന:സൃഷ്ടിച്ച് ഒരു കാഥോഡ് റേ ട്യൂബിന്‍റെ സ്ക്രീനില്‍ ദൃശ്യരൂപങ്ങളായി പ്രദര്‍ശിപ്പിക്കുന്നു.ഇതാണ് ടെലിവിഷന്റെ സാമാന്യമായ പ്രവര്‍ത്തനതത്ത്വ൦.
കളര്‍ ടെലിവിഷനില്‍ ക്യാമറയില്‍ പ്രവേശിക്കുന്ന പ്രകാരം ചുവപ്പ്,പച്ച,നീല എന്നീ പ്രാഥമിക വര്‍ണങ്ങളായി വിശ്ലേഷണം ചെയ്യപ്പെടുന്നു.ഓരോന്നിനും സമാനമായ വൈദ്യുതിസൂചന സാധാരണ മോണോക്രോം സിഗ്നലില്‍ അധ്യാരോപിച്ചാല്‍ സംപ്രേഷണം ചെയ്യുന്നത്.റിസീവര്‍ ഈ സൂചനകള്‍ വീണ്ടെടുത്ത് മൂന്ന് ഇലക്ട്രോണ്‍ കിരണപുഞ്ജങ്ങളെ നിയന്ത്രിക്കുന്നതിനുപയോഗിക്കുന്നു.ഇവയെ ഒരു ഷാഡോ മാസ്കി ലൂടെ വിക്ഷേപിച്ച് ചുവപ്പ്,പച്ച,നീല ഫോസ്ഫോര്‍ ബിന്ദുക്കളുടെ മൊസൈക്കിനെ ഉത്തേജിപ്പിച്ചാണ് കളര്‍ചിത്രം പുന:സൃഷ്ടിക്കുന്നത്.