ടെലിസ്കോപ്പ്
ടെലിസ്കോപ്പിന്റെ കണ്ടുപിടിത്തത്തോടുകൂടി പ്രപഞ്ചത്തിലെ രഹസ്യങ്ങള്‍ കൂടുതലായി വെളിപ്പെട്ടു.കാരണം വിദൂരസ്ഥ വസ്തുക്കളെ നിരീക്ഷിക്കാന്‍ ഈ ഉപകരണം മൂലം സാധിച്ചു.
ഹോളണ്ടുക്കാരനായ ജാന്‍ ലിപ്പര്‍ ഷേ ആണ് 1608ല്‍ ടെലിസ്കോപ്പിന്റെ നിര്‍മാണതത്ത്വം ആദ്യമായി ആവിഷ്കരിച്ചത്.ഇതിനെ അടിസ്ഥാനമാക്കിയാണ് ഗലീലിയോ 1609ല്‍ ടെലിസ്കോപ്പ് നിര്‍മിച്ചത്.
ടെലിസ്കോപ്പുകള്‍ രണ്ടു തരമുണ്ട് – അപവര്‍ത്തന ടെലിസ്കോപ്പും പ്രതിഫലന ടെലിസ്കോപ്പും ലെന്‍സ് ഉപയോഗിച്ച് വിദൂരസ്ഥവസ്തുക്കളുടെ പ്രതിബിoബം സൃഷ്ടിക്കുന്നതാണ്.അപവര്‍ത്തന ടെലിസ്കോപ്പ്.അവതലദര്‍പ്പണമുപയോഗിച്ച് ദൂരെയുള്ള വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കുന്നതാണ് പ്രതിഫലന ടെലിസ്കോപ്പ്.
ഈ രണ്ടു ടെലിസ്കോപ്പുകളിലും ഘടിപ്പിച്ചിരിക്കുന്ന ഒരു ലെന്‍സ് വ്യൂഹത്തിലൂടെയാണ് നിരീക്ഷകന്‍ പ്രതിബിംബത്തെ ദര്‍ശിക്കുന്നത്.ബിംബത്തിന്റെ വ്യാസത്തെ അടിസ്ഥാനമാക്കിയാണ് ടെലിസ്കോപ്പിന്റെ വലുപ്പം കണക്കാക്കുന്നത്.വലുപ്പം കൂടുന്തോറും ഒരു പരിധി വരെ, അതായത് 30 സെ.മീ വരെ ,വിഭേദനക്ഷമത വര്‍ദ്ധിക്കുന്നു.
ടെലിസ്കോപ്പ് നിര്‍മാണത്തിന് കൂടുതല്‍ സൗകര്യപ്രദം വലിയ ലെന്സുകളെക്കാള്‍ വലിയ ദര്‍പ്പണങ്ങളാണ്.അതിനാല്‍ ലോകത്തിലെ വലുപ്പമേറിയ ടെലിസ്കോപ്പുകളെല്ലാം തന്നെ പ്രതിഫലന ടെലിസ്കോപ്പുകളാണ്.
ടെലിസ്കോപ്പിലൂടെ കാണാന്‍ കഴിയുന്ന പ്രതിബിംബം തല തിരിഞ്ഞതായിരിക്കും.അതിനാല്‍ വസ്തുക്കളെ നിരീക്ഷിക്കുമ്പോള്‍ മറ്റൊരു ലെന്‍സിന്‍റെയോ പ്രിസത്തിന്‍റെയോ സഹായത്തോടെ ടെലിസ്കോപ്പിലെ പ്രതിബിംബത്തെ നേരെയാക്കേണ്ടത് ആവശ്യമായി വരുന്നു.
ഇന്‍ഫ്രാറെഡ്,റേഡിയോ തരംഗങ്ങള്‍,എക്സറേ,ഗാമ റേ എന്നിവ ഉപയോഗപ്പെടുത്തിയുള്ള വിശേഷതരം ടെലിസ്കോപ്പുകളും ഇക്കാലത്ത് പ്രചാരത്തിലുണ്ട്.