സിന്തറ്റിക്കുകള്‍
വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ സിന്തറ്റിക്ക് പ്രത്യക്ഷപ്പെട്ടത്.1832ല്‍ ബ്രാക്കണറ്റ് എന്ന ശാസ്ത്രജ്ഞനാണ് പ്രഥമ സിന്തറ്റിക് വസ്തു ആകസ്മികമായി കണ്ടുപിടിച്ചത്.ഇതിനെ അദ്ദേഹം സൈലോനൈറ്റ്എന്നുവിളിച്ചു.സൈലോനൈറ്റിന്റെ സ്ഫോടക സ്വഭാവം കണ്ടുപിടിച്ചത് പെലൗസ് എന്ന ഫ്രഞ്ചുകാരനാണ്.
സിന്തറ്റിക്കുകളില് പ്രമുഖമായ പ്ലാസ്റ്റിക്കുകള്‍ കണ്ടുപിടിച്ചത് വിവിധ രസതന്ത്രശാസ്ത്രജ്ഞന്മാരായിരുന്നു.ഫ്രഞ്ചുകാരനായ റെഗ്നോള്‍ട്ട് 1838ല്‍ വിനൈല്‍ ക്ലോറൈഡ്,പോളിമറൈസെഷന് വിധേയമാകുന്നുവെന്ന് കണ്ടുപിടിച്ചു.അദ്ദേഹത്തിന്റെ നാട്ടുകാരന് സൈമണ്‍ 1839ല്‍ കുറ്റമറ്റ പോളിസ്റ്ററീന്‍ നിര്‍മിച്ചു.1843ല്‍ ജര്‍മന്‍കാരായ റെഡ്ടണ് ബാച്ചര്‍ ആക്രിലിക് ആസിഡ് ഉത്പാദിപ്പിച്ചു.എന്നാല്‍ ഇത്തരം സിന്തറ്റിക്ക് വസ്തുക്കളെല്ലാം അസ്ഥിരമായിരുന്നു.പോളിമറൈസെഷന്റെ മര്‍ദത്തെ ആശ്രയിച്ചാണ് ഇവയുടെ സ്ഥിരത നിലനില്‍ക്കുന്നതെന്ന് പിന്നീട് കണ്ടുപിടിച്ചു.
ഇംഗ്ലീഷുകാരനായ അലക്സാണ്ടര്‍ പാര്‍ക്കര്‍ 1845ല്‍ ചാരായത്തിലും ഈതറിലും ലയിപ്പിച്ച കൊളോഡിയോണ്‍ എന്നറിയപ്പെടുന്ന നൈട്രോസെല്ലുലോസില് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി.പശപോലുള്ള ഈ ദ്രാവകം ശാസ്ത്രക്രിയക്കും ഫോട്ടോഗ്രാഫിക്കും ഉപയോഗിക്കുന്നു.കോളോഡിയന് സിന്തറ്റിക്ക് വസ്തുവിന്റെ നല്ലൊരു സഹായിയായിത്തീരാന്‍ കഴിയുമെന്ന് അമേരിക്കകാരനായ ഹൈയട്ട് യാദൃശ്ചികമായി കണ്ടുപിടിച്ചു.അദ്ദേഹം നൈട്രോസെല്ലുലോടില് നിന്ന് സെല്ലുലോയ്ഡ് ഉത്പാദിച്ചു.
വിവിധ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന മിശ്രിതസിന്തറ്റികള്ക്ക് പ്രതിരോധശേഷിയും ഭാരക്കുറവും വിലകുറവും ഉണ്ട്.അതിനാല്‍ ഇവ കാറുകളില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നു.ഇത്തരം സിന്തറ്റിക്കുകള്‍ മുറിയുകയോ വേഗം ജീര്‍ണിക്കുകയോ ചെയ്യില്ല എന്നതിനാല്‍ ഇവ വിമാന നിര്‍മാണത്തിലും ഉപയോഗിച്ചുവരുന്നു.