സൂര്യകളങ്കം
ഇറ്റലിക്കാരനായ ഗലീലിയോ.ഡച്ചുകാരനായ ഫാബ്രിക്കസ്,ജര്‍മന്‍കാരനായ ഷെയ്ന൪,ബ്രിട്ടീഷുകാരനായ ഹാരിയറ്റ് എന്നിവര്‍ 1610നും 1611 നും ഇടയിലായി സൂര്യോപരിതലത്തില്‍ ചില കളങ്കങ്ങള്‍ കണ്ടുപിടിച്ചു.പരിഷ്കരിച്ച ജ്യോതിശാസ്ത്ര ടെലിസ്കോപ്പുകളാണ് അവര്‍ ഇതിനു ഉപയോഗിച്ചത്.എന്നാല്‍ സൂര്യന്‍റെ പ്രകൃതവുമായി കളങ്കത്തെ ബന്ധപ്പെടുത്താന്‍ കഴിഞ്ഞത് ഗലീലിയോയ്ക്കു മാത്രമാണ്.
പിന്നീട് രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജര്‍മന്‍ ശാസ്ത്രജ്ഞനായ ഷ്വാബെ 33 കൊല്ലങ്ങളോളം കളങ്കത്തെ നിരീക്ഷിച്ചു.പത്തു കൊല്ലത്തിന്റെ പരിവൃത്തിക്കനുസൃതമായി കളങ്കമുണ്ടാകുന്നതായി അദ്ദേഹം കണ്ടുപിടിച്ചു.തുടര്‍ന്ന് 1852ല്‍ സ്വിസുകാരനായ വോള്‍ഫ് ഈ പരിവൃത്തി 11.2കൊല്ലം മുതല്‍ 80 കൊല്ലം വരെ നീണ്ടുനില്‍ക്കുന്നതായി കണ്ടെത്തി.
കളങ്കം സൂര്യന് 30 ഡിഗ്രി സെല്‍ഷ്യസ് അക്ഷാംശരേഖയിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് 1858ല്‍ കണ്ടുപിടിച്ചു.ഭൂമദ്ധ്യരേഖയ്ക്ക് സമീപം അടുത്തുകൊണ്ടിരിക്കുന്ന കളങ്കങ്ങള്‍ 27 ദിവസത്തേക്ക് മാത്രമാണ് കാണപ്പെടുന്നത്.സൂര്യനില്‍ കളങ്കങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അവയുടെ മൂര്‍ദ്ധന്യദശയിലെത്തുമ്പോള്‍ ഭൂമിയില്‍ കാന്തിക കോളിളക്കങ്ങള്‍ ഉണ്ടാകുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.1904ല്‍ ഇത്തരമൊരു ഗംഭീര കാന്തിക കൊടുങ്കാറ്റ് ഉണ്ടായിട്ടുണ്ട്.
കളങ്കത്തിന്റെ മദ്ധ്യത്തില്‍ നിന്ന് വാതകപ്രവാഹം ആരംഭിച്ച് അത് കളങ്കത്തിന്റെ വക്കിനുചുറ്റും സെക്കന്റില്‍ രണ്ടു കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയതായി 1891ല്‍ അമേരിക്കകാരനായ ഹെയ്ല്‍ കണ്ടെത്തി.
ചില സൂര്യകളങ്കങ്ങള്‍ ഭൂമിയോളം എത്രയോ ഇരട്ടി വലിപ്പമുള്ളവയാണത്രേ.
റേഡിയോ വാര്‍ത്താവിനിമയ മേഖലയില്‍ സൂര്യകളങ്കത്തിന്റ കണ്ടുപിടിത്തം സുപ്രധാനമാണെന്ന് കരുതപ്പെടുന്നു.
ചെറിയൊരു സൂര്യകളങ്കത്തിന്റെ കാന്തികമേഖല 500 ഗൗസുo വലിയതിന്റേത് 4000 ഗൗസുമാണ്.ഭൂമിയുടെ കാന്തികമേഖല ഒരു ഗൗസു മാത്രമാണെന്ന് ഓര്‍ക്കുക.