പഞ്ചസാര, മധുരക്കിഴങ്ങില്‍നിന്ന്
എട്ടാം നൂറ്റാണ്ടു മുതല്‍ പഞ്ചസാരയെ ഒരു ഭക്ഷ്യവസ്തുവായാണ് കണക്കാക്കിപ്പോരുന്നത്.യൂറോപ്യന്‍ രാജ്യങ്ങളിലും പൗരസ്ത്യദേശങ്ങളിലും പഞ്ചസാര സുലഭമായിരുന്നു.ഫ്രാന്‍സ്,സ്പെയിന്‍,കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കരിമ്പ് കൃഷി വ്യാപകമായിരുന്നു.
ജര്‍മന്‍ ഡോക്ടറായ ആന്‍ട്രിയാസ് മാര്‍ഗ്രഫിന് മധുരക്കിഴങ്ങില്‍ നിന്ന് പഞ്ചസാര വേര്‍തിരിച്ചെടുക്കാമെന്ന ഒരു ആശയമുദിച്ചു.അദ്ദേഹം അല്പം മധുരക്കിഴങ്ങ് ചതച്ചരച്ച് നീരെടുത്തു.അത് അരിച്ചശേഷം തിളപ്പിച്ച് വെള്ളം വറ്റിച്ചു.അതില്‍ അടിഞ്ഞ് കൂടിയ തരികള്‍ക്ക് കരിമ്പില്‍നിന്നും കിട്ടുന്ന പഞ്ചസാരയുടെ അതേ രുചിയായിരുന്നു.
മാര്‍ഗ്രഫിന്റെ ശിഷ്യനായ ഫ്രാന്‍സ് കാള്‍ അ൪ച്ചാര്‍ട് തന്‍റെ കൃഷിഭൂമിയില്‍ മധുരക്കിഴങ്ങ് വ്യാപകമായി കൃഷിചെയ്ത് പഞ്ചസാര ഉത്പാദനം തുടങ്ങി.ഇതില്‍ തല്പരനായ പ്രഷ്യന്‍ രാജാവ് ഫ്രീട്രിച്ച് ഹല്‍ഹെം മൂന്നാമന്‍ 1802ല്‍ തന്‍റെ രാജ്യത്തെ പ്രഥമ മധുരക്കിഴങ്ങ് സംസ്കരണ ഫാക്ടറി ആരംഭിച്ചു.
1811ല്‍ ഫ്രാന്‍സിസ് ബ്രിട്ടനില്‍ നിന്ന് കരിമ്പ് കിട്ടാത്ത അവസ്ഥ വന്നു.ഇത് രാജ്യത്തൊട്ടാകെ നാല്പത്തോളം മധുരക്കിഴങ്ങ് സംസ്കരണ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ നെപ്പോളിയനെ പ്രേരിപ്പിച്ചു.ക്രമേണ പാശ്ചാത്യരാജ്യങ്ങളിലുടനീളം കരിമ്പ് ഫാക്ടറിയോടൊപ്പം മധുരക്കിഴങ്ങ് സംസ്കരണ ഫാക്ടറികളും പ്രവര്‍ത്തനം ആരംഭിച്ചു.
അമേരിക്കയില്‍ പ്രഥമ മധുരക്കിഴങ്ങ് സംസ്കരണ ഫാക്ടറി 1838ല്‍ അമേരിക്കകാരനായ ചര്‍ച്ചും ചൈല്‍ഡും ചേര്‍ന്ന് സ്ഥാപിച്ചു.സംസ്കരണാനന്തരമുള്ള അവശിഷ്ടങ്ങള്‍ കാന്നുകാലിതീറ്റയായി ഉപയോഗിക്കപ്പെട്ടു.സംസ്കരണാനന്തരം ലഭിക്കുന്ന ചക്കരപ്പാവ് പുളിപ്പിച്ച് സിട്രിക് ആസിഡ് ഉണ്ടാക്കാനും ഉപയോഗിക്കപ്പെടുന്നു.
ഡോക്ടര്‍മാരുടെ ദൃഷ്ടിയില്‍ പഞ്ചസാര മയക്കം ഉണ്ടാക്കുന്ന വസ്തുവാണ്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിദ്രാവിഹീനരെ ഒരു ഒരു ഗ്ലാസ് പഞ്ചസാര വെള്ളം കൊടുത്താണ് ചികിത്സിച്ചിരുന്നത്.