EncyclopediaInventionsScienceSpace

നക്ഷത്രോല്പത്തി

വാതകപൊടിപടലങ്ങളുടെ കൂട്ടം ഗുരുത്വാകര്‍ഷണം മൂലം തകര്‍ന്നുവീഴുമ്പോഴോ ചൂടു പിടിക്കുമ്പോഴോ ആണ് ഒരു നക്ഷത്രം രൂപമെടുക്കുന്നത്.ഇത്തരം നക്ഷത്രങ്ങളുടെ കാതല്‍ നിര്‍മിതമായിരിക്കുന്നത് കട്ടിയേറിയ ഹൈഡ്രജനും പൊടിപടലങ്ങളും കൊണ്ടാണ് കാതല്‍ഭാഗം പ്രകാശം കടത്തിവിടാത്തതു മൂലം അതിനുള്ളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നറിയാന്‍ ബുദ്ധിമുട്ടായിരുന്നു റേഡിയോ ജ്യോതിശാസ്ത്രത്തിന്‍റെയും ഇന്‍ഫ്രാറെഡ് ജ്യോതിശാസ്ത്രത്തിന്‍റെയും കണ്ടുപിടിത്തത്തോടെ ഈ പടലങ്ങള്‍ക്കുള്ളിലേക്ക് മില്ലിമീറ്റര്‍ തരംഗങ്ങളെ തുളച്ചു കയറ്റി പഠിക്കാന്‍ കഴിഞ്ഞു.അതിന്‍റെ ഫലമായി കാതല്‍ ഭാഗം ചൂടുള്ളതും സജീവവുമാണെന്ന് നിരീക്ഷിച്ചറിഞ്ഞു.ഇതിലെ വാതകവും പൊടിയും ഒരു ഭ്രൂണനക്ഷത്രത്തിന്റെതാണെന്ന് കണ്ടെത്തി.ഇതിനെയാണ് പ്രോട്ടോസ്റ്റാര്‍ എന്നു വിളിക്കുന്നത്.

   മിസ്റ്റൂറി സര്‍വ്വകലാശാലയിലെ വാക്കര്‍,മലോണി,ഹല്‍ക്കിങ്ങു,ലാഡ എന്നീ നാല് പേരടങ്ങുന്ന ജ്യോതിശാസ്ത്രജ്ഞാന്മാരുടെ ഒരു സംഘം ഇന്‍ഫ്രാറെഡ് സമ്പ്രദായം ഉപയോഗിച്ച് ഗവേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യ്തു.ഒരു നക്ഷത്രം അവരുടെ പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി.അവര്‍ അതിന് IRAS 1629A എന്നു പേരിട്ടു.വൃശ്ചികരാശിയില്‍ സ്ഥിതിചെയ്യുന്ന ആ നക്ഷത്രത്തിലേക്ക് ഭൂമിയില്‍ നിന്ന് 520 പ്രകാശവര്‍ഷമാണ്‌ ദൂരം.താപം 233 ഡിഗ്രി സെല്‍ഷ്യസ് മേഘങ്ങള്‍ക്കിടയിലെ കാര്‍ബണ്‍ മോണോ സള്‍ഫൈഡ് എന്ന തന്മാത്രകള്‍ ശക്തിയേറിയ മില്ലിമീറ്റര്‍ തരംഗപ്രസരണം നടത്തിക്കൊണ്ടിരിക്കുന്നു.IRAS 1629A യുടെ കേന്ദ്രഭാഗം സാന്ദ്രതയേറിയ കാതല്‍ ആണെന്നാണ് ഇത് തെളിയിക്കുന്നത്.

  നക്ഷത്രം ഉള്‍ക്കൊള്ളുന്ന ദീര്‍ഘവൃത്താകൃതിയുള്ള മേഘത്തിനു 60 കോടി കിലോമീറ്റര്‍ ആണ് വ്യാസം.ഗുരുത്വാകര്‍ഷണത്താലുള്ള വീഴ്ചമൂലമാണത്രേ മേഘത്തിന് ദീര്‍ഘവൃത്താകൃതി കൈവന്നത്.അതിന്‍റെ ആദ്യരൂപം പരിപൂര്‍ണ വൃത്തമായിരുന്നു.മേഘത്തില്‍ രണ്ടുതരo ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ഒരു തരo ശക്തി വാതകത്തെയും പൊടിപടലത്തയും അതിന്‍റെ കാതല്‍ ഭാഗത്തേക്ക് തള്ളിമാറ്റുന്നു.മറ്റേതരം ശക്തി അതേ വാതകത്തിന്റെയും പൊടിപടലത്തിന്റെയും ഒരു നിശ്ചിത ഭാഗത്തെ പുറന്തള്ളുന്നു.

  IRAS 1629A യെ സംബന്ധിച്ചിടത്തോളം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗുരുത്വാകര്‍ഷണത്തക൪ച്ച 30,000 കൊല്ലങ്ങള്‍ക്കു മുമ്പു മാത്രമാണ് തുടങ്ങിയത് സൂര്യന്റേതുപോലെയുള്ള വ്യാസം കാതല്‍ ഭാഗത്തിന് കൈവരണമെങ്കില്‍ ഇനിയും ആയിരം നൂറ്റാണ്ടുകള്‍ വേണ്ടിവരുമത്രേ കാതല്‍ ഭാഗത്തെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി ആണവ പ്രതിപ്രവര്‍ത്തനം ആരംഭിക്കത്തക്കവിധം താപം അത്യധികം ഉയരുകയും പുതുതായി രൂപംകൊണ്ട നക്ഷത്രത്തിനു ശക്തി കൈവരുകയും ചെയ്യും.

 പ്രോട്ടോസ്റ്റാര്‍ എന്നു വിളിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ നക്ഷത്രത്തെ 1983ല്‍ ഇന്‍ഫ്രാറെഡ് അസ്ട്രോണമിക്കല്‍ സാറ്റലൈറ്റ് ആണ് കണ്ടുപിടിച്ചത്.ഇത് ഭൂമിയില്‍ നിന്ന് 1100 പ്രകാശവര്‍ഷം അകലെയാണ് .നക്ഷത്രോല്പത്തിയെക്കുറിച്ച് പഠനം നടത്തിയ ജ്യോതിശാസ്ത്രജ്ഞന്മാരില്‍ പ്രമുഖര്‍ കോളിന്‍ ആസ്പിന്‍,ഗോരന്‍ സാന്‍ഡല്‍,ബില്‍ ഡങ്കന്‍, ആഡ്രിയന്‍ റസ്ലല്‍ എന്നിവയാണ്.