സ്പെക്ട്രോസ്കോപ്പി
ഇലക്ട്രോമാഗ്നെറ്റിക് വികിരണവും ദ്രവ്യവും തമ്മിലുള്ള പ്രതിപ്രവര്ത്തനോര്ജത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭൗതികവിജ്ഞാനശാഖയാണ് സ്പെക്ട്രോസ്കോപ്പി.സ്പെക്ട്രത്തിന്റെ ഉത്പാദനം,മാപനം,വിശകലനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സ്പെക്ട്രോസ്കോപ്പി.ഭൗതിക രസതന്ത്ര ജ്യോതിശാസ്ത്രമേഖലകളില് ഒഴിച്ചുകൂടാനാവാത്ത പഠനോപാധിയാണിത്.ദൃശ്യപ്രകാശത്തിനു പുറമെ അള്ട്രാവികിരണങ്ങള് ഉപയോഗപ്പെടുത്തിയിട്ടുള്ള പഠനങ്ങള്‍ സാധാരണ തന്മാത്രകളുടെ ഘടനയെപ്പറ്റി പഠിക്കാന്‍ സഹായകമാണ്.
സ്പെക്ട്രോകോപ്പിയില് ഗവേഷണത്തിന് തുടക്കം കുറിച്ചത് പ്രഷ്യക്കാരനായ ഗുസ്താഫ് കിര്‍ക്കഫ് ആണ്.ഒരു വാതകത്തിലൂടെ പ്രകാശം കടന്നുപോകുന്ന സമയത്ത്, ആ വാതകം പ്രകാശ ധവളമാകുമ്പോള് ഏതെല്ലാം തരംഗദൈ൪ഘ്യങ്ങള് പുറപ്പെടുവിക്കുമോ അവയെല്ലാം ആഗിരണം ചെയ്യപ്പെടുമെന്ന് കിര്‍ക്കഫ് കണ്ടുപിടിച്ചു.
അറ്റോമിക് സ്പെക്ട്രം പഠനങ്ങള്‍ അണുഘടനയെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നതിനും ഇലക്ട്രോണിന്റെയും ന്യൂക്ലിയസിന്റെയും സ്പിന്‍ കണ്ടുപിടിക്കുന്നതിനും സ്പെക്ട്രോ കെമിക്കല്‍ വിശകലനങ്ങള്‍ക്കും ദ്വയറ്റമിക തന്മാത്രകളുടെ വിയോജകോര്ജ്ജം കണ്ടുപിടിക്കുന്നതിനും വളരെയധികം ഉപകരിച്ചിട്ടുണ്ട്.സ്പെക്ട്രം പഠനങ്ങളിലൂടെയാണ് നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ സാന്നിധ്യം ഉപരിതലതാപനില പലായനവേഗത എന്നിവ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
എല്ലാ സ്പെക്ട്രങ്ങളും ദ്രവ്യത്തിന്റെ ഊര്‍ജ്ജനിലകള്‍ തമ്മിലുള്ള സംക്രമണ മൂലമാണ് ഉണ്ടാകുന്നത് കമ്പനോര്ജം,ഘൂര്ണനോര്ജം,ഇലക്ട്രോണികോര്ജം എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് തന്മാത്രീയ സ്പെക്ട്രങ്ങള്ക്കു നിദാനം.
ന്യൂക്ലിയസുകള്‍ തമ്മിലുള്ള അകലങ്ങള്‍.ബോണ്ടുകോണുകള്,സ്പെക്ട്രല്‍ ജഡത്വാഘൂര്ണo.ബലസ്ഥിരാങ്കങ്ങള് തുടങ്ങിയ നിരവധി മൗലികരാശികളുടെ നിര്‍ണയത്തിന് ഇന്‍ഫ്രാറെഡ്,രാമന് സ്പെക്ട്രോസ്കോപ്പികള് സഹായകമാണ്.