EncyclopediaInventionsScience

ഘനജലം

 ഹൈഡ്രജന്‍റെ അണുഭാരത്തില്‍ വ്യത്യാസമുണ്ടെന്നും ഇതിനു കാരണം ഹൈഡ്രജനിലെ അന്യപദാര്‍ഥത്തിന്‍റെ സാന്നിധ്യമാണെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഹാരോള്‍ഡ്‌ ക്ലേട്ടന്‍ യൂറോ വിശദീകരിച്ചു.ഹൈഡ്രജന്‍ വാറ്റിയപ്പോള്‍ അദ്ദേഹത്തിനു ലഭിച്ച ഐസോടോപ്പിന് യൂറോ ഡ്യൂട്ടെറിയo എന്ന പേരു നല്‍കി.യൂറേ ഡ്യൂട്ടേറിയം വെള്ളവുമായി യോജിക്കുമ്പോള്‍ ഡ്യൂട്ടേറിയം ഓക്സൈഡ് ഉണ്ടാകുന്നതായി അദ്ദേഹം നിരീക്ഷിച്ചു.ഇത് ഘനജലം എന്നു വിളിക്കപ്പെടുന്ന വെള്ളത്തിന്റെ മറ്റൊരു രൂപമാണ്.

   യൂറേ ഡ്യൂട്ടേറിയത്തിന്‍റെ തന്മാത്രഭാരം ഇരുപതും സാധാരണ ജലത്തിന്‍റെ ഭാരം പതിനെട്ടും ആണ്.സാധാരണ ജലത്തില്‍ ഘന ജലം വളരെ ചെറിയ തോതില്‍ മാത്രം അടങ്ങിയിരിക്കുന്ന സസ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വിഷമയവും ചെറിയ ജീവികള്‍ക്ക് അവയുടെ കാലദൈര്‍ഘ്യം നീട്ടിക്കൊടുക്കുന്നതുമാണ്.

  1930കളില്‍ ഘനജലത്തിന്‍റെ മറ്റു മുഖ്യഗുണങ്ങളു൦ നിരീക്ഷിക്കപ്പെട്ടു.അവയില്‍ ഏറ്റവും പ്രധാനം ന്യൂട്ട്രോണ്‍ ആഗിരണം ചെയ്യാനുള്ള അതിന്‍റെ കഴിവായിരുന്നു.ആണവ സ്ഫോടന പ്രതിപ്രവര്‍ത്തനങ്ങളില്‍ അതു വഴി മദ്ധ്യസ്ഥനായി നിലക്കൊള്ളുവാന്‍ ഘനജലത്തിനു സാധിച്ചു.

  നോര്‍വേയില്‍ ഏകദേശം 200 ലിറ്റര്‍ ഘനജലമുണ്ടായിരുന്നു.ആണവായുധം നിര്‍മ്മിക്കാന്‍ കരുതിവെച്ചതായിരുന്നുവത്രേ അത്.എന്നാല്‍ ഫ്രെഡറിക്ക് ജൂലിയറ്റ് ക്യൂറി എന്നയാള്‍ രണ്ടു ഗവേഷകരുടെ പരിരക്ഷണത്തില്‍ അത് രഹസ്യമായി ബ്രിട്ടണിലേക്ക് കടത്തി.അതേ സമയം ഘനജലം സംഭരിച്ചുവെച്ചിരിക്കുന്ന നോര്‍വീജിയന്‍ ഫാക്ടറി നശിക്കുകയും ചെയ്യ്തു.ഇതുമൂലം സഖ്യകക്ഷികള്‍ക്ക് മാത്രമായി ഘനജലത്തിന്‍റെ ഉടമസ്ഥാവകാശം ലഭിക്കുയും ആണവ ഗവേഷണം നടത്താനുള്ള കുത്തക കൈവരികയും ചെയ്യ്തു.