EncyclopediaInventionsScience

സമുദ്രവിമാനം

പറക്കുന്ന ബോട്ടിനെയാണ് സമുദ്രവിമാനം എന്നു വിളിക്കുന്നത്.സമുദ്രവിമാനത്തിന്‍റെ രൂപകല്പന ബോട്ടിന്‍റെ ഘടനയോടു സാദൃശ്യമുള്ളതാണ്.

  വെള്ളത്തിനുമുകളിലൂടെ വിജയകരമായി ആദ്യമായി സമുദ്രവിമാനം ഓടിച്ചത് 1910ല്‍ ഫ്രഞ്ചുകാരനായ ഹെത്റി ഫാബ്രെ ആയിരുന്നു.റൈറ്റ് സഹോദരന്‍മാര്‍ വിജയകരമായി വിമാനം പറത്തിയതിന് ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണിത്.1911ല്‍ അമേരിക്കകാരനായ ഗ്ലെന്‍ കര്ട്ടീസ് അല്പം കൂടി പരിഷ്കരിച്ച ഒരു സമുദ്രവിമാനം കണ്ടുപിടിച്ചു.സമുദ്രവിമാനത്തിന്‍റെ അടിയില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച് കരയിലും അദ്ദേഹം തെളിയിച്ചു.ഇതോടെ സമുദ്രവിമാനത്തിനു ലോകത്തില്‍ അംഗീകാരം ലഭിച്ചു.

  1914ല്‍ ഫ്ലോറിഡ ആസ്ഥാനമാക്കി ലോകത്തെ ആദ്യത്തെ സമുദ്രവിമാന സര്‍വീസ് ആരംഭിച്ചു.സെന്റ്‌ പീറ്റേഴ്സ് ബര്‍ഗിനും താംപയ്ക്കും ഇടയ്ക്കായിരുന്നു ഈ സര്‍വ്വീസ്.

  ഷ്നീഡര്‍ ട്രോഫിക്ക് വേണ്ടി 1913 മുതല്‍ 1931 വരെ മുടക്കം കൂടാതെ സമുദ്രവിമാനങ്ങളുടെ മത്സരങ്ങള്‍ നടത്തിയിരുന്നു.ഇത് സമുദ്രവിമാനങ്ങളുടെ വളര്‍ച്ചക്ക് വഴിയൊരുക്കി.1913ലെ ഏറ്റവും കൂടിയ വേഗതയായ മണിക്കൂറില്‍ 76.8 കി.മീ,1931 ആയപ്പോഴേക്കും മണിക്കൂറില്‍ 547 കി.മീ വരെ ആയി ഉയര്‍ന്നു.

  1935ല്‍ ബ്രിട്ടണ്‍ ലോകത്തിലെ ഏറ്റവും വലിയ സമുദ്രവിമാനം നിര്‍മിച്ചു.65.7 മീറ്ററായിരുന്നു ചിറകിന്റെ നീളം.അമേരിക്കയുടെ കാറ്റലിന,ബ്രിട്ടന്‍റെ സുന്ദര്‍ലാന്‍ഡ് എന്നീ സമുദ്രവിമാനങ്ങള്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ഏറ്റവും പ്രശസ്ത വിമാനങ്ങളായിരുന്നു.അറ്റ്ലാന്റിക്,പസഫിക്,പ്രദേശങ്ങളിലെ കാവല്‍ ഭടന്മാരായിരുന്നു ഇവ.

  ചെറിയതരo സമുദ്രവിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ പ്രചാരം, നിരവധി തടാകങ്ങളും തുറമുഖങ്ങളും നിറഞ്ഞ അലാസ്ക,കാനഡ എന്നീ രാജ്യങ്ങളില്‍ ഇവ പസഫിക് പ്രദേശങ്ങളിലെ കാവല്‍ ഭടന്മാരായിരുന്നു ഇവ.

  ചെറിയ തരം സമുദ്രവിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ പ്രചാരം.നിരവധി തടാകങ്ങളും തുറമുഖങ്ങളും നിറഞ്ഞ അലാസ്ക,കാനഡ എന്നീ രാജ്യങ്ങളില്‍ ഇവ വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്.റഷ്യ,നോര്‍വെ,ഫിന്‍ലാന്‍ഡു എന്നീ രാജ്യങ്ങളും കാര്യക്ഷമമായി പ്രയോജനപ്പെടുത്തിവരുന്നു.