റബര്‍
ഇലാസ്റ്റിക്ക് പശയെക്കുറിച്ച് ആദ്യമായി വിവരണം നല്‍കിയ യൂറോപ്യന്‍ പീട്രോ ഡി.അന്‍ഘീരയായിരുന്നു. അസ്ടെക് എന്ന പന്തുകളിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ഒരു തരo സസ്യനീരില്‍നിന്നുണ്ടാക്കിയ ഈ പന്തുക്കള്‍ നിലത്തടിച്ചാല്‍ വായുവിലേക്ക് തിരിച്ചുകുതിക്കുമായിരുന്നു.എന്നാല്‍ റബര്‍ കണ്ടുപിടിച്ച ആദ്യ യൂറോപ്യന്‍ ഹെറീറോ ടോര്‍ഡിസില്ല ആയിരുന്നു.1615ല്‍ ആയിരുന്നു കണ്ടുപിടിത്തം.റബര്‍സത്തെടുക്കാവുന്ന ഹെവ്യാ എന്ന മരം കണ്ടെത്തിയത് 1744ല്‍ ഫ്രഞ്ചുകാരനായ ലാകോണ്ടമിന്‍ ആയിരുന്നു.
റബറുമായി കൂട്ടിക്കലര്‍ത്താനുള്ള ഒരു ലായകം കണ്ടെത്തുന്നതിനുവേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ സ്കോട്ടീഷ് രസതന്ത്രജ്ഞനായ ചാള്‍സ് മക്കിന്റൊഷും ഇംഗ്ലീഷുകാരനായ തോമസ്‌ഹാന്‍കോക്കും പരീക്ഷണങ്ങള്‍ നടത്തി.കോള്‍ടാര്‍ നാഫ്ത നല്ലൊരു ലായകമാണെന്ന് മക്കിന്റൊഷ് കണ്ടെത്തി.റബറും നാഫ്ത്തയും കൂടിച്ചേര്‍ന്ന ലായകം വസ്ത്രനിര്‍മാണത്തില്‍ വസ്ത്രത്തിന്റെ പൊടിയുന്ന ഭാഗം ഒഴിവാക്കാന്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.
ഇതേ സമയം ഇലാസ്റ്റിക് നൂല്‍ ഉത്പാദിപ്പിക്കാനായി ഒരു ചതയ്ക്കുന്ന യന്ത്രം തോമസ് ഹാന്‍കോക്ക് കണ്ടുപിടിച്ചു.ഘര്‍ഷണത്താല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം റബര്‍തുണ്ടുകളെ കൂട്ടിയോജിപ്പിക്കാന്‍ ഈ യന്ത്രം സഹായകമായി.
പ്രഥമ റബര്‍ടയര്‍ നിര്‍മിച്ചത് 1848ല്‍ ഇംഗ്ലീഷ് വെറ്റിനറി സര്‍ജനായിരുന്ന ഡണ്‍ലപ് ആണ്.ഇംഗ്ലീഷുകാരനായ വിക്ക്ഹാം ലണ്ടനില്‍ റബറെടുക്കാവുന്ന ഹെവ്യാമം നട്ടുപിടിപ്പിച്ചു വളര്‍ത്തുകയും മലേഷ്യയിലേക്കും ശ്രീലങ്കയിലേക്കും കയറ്റി അയക്കുകയും ചെയ്യ്തു.
റബര്‍ മരത്തിന്‍റെ ലാറ്റക്സില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന റബറിനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രചാരം ബ്യൂണോ-എസ് തുടങ്ങിയ നിരവധി കൃത്രിമ രബറുകളും പരിമിതമായ തോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്.വാഹനങ്ങളുടെ ടയറുകള്‍,ട്യൂബുകള്‍,കുഷനുകള്‍ തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ക്ക് റബര്‍ അത്യന്താപേക്ഷിതമാണ്.