EncyclopediaInventionsScience

പ്രത്യുല്പാദനം

ജന്തുക്കള്‍ ഉടലെടുക്കുന്നത് സ്വമേധയാ ആണെന്നാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണ്ഡിതന്മാര്‍ പോലും വിശ്വസിച്ചിരുന്നത്. വിഴുപ്പുതുണിയുടെ കൂമ്പാരത്തില്‍ നിന്ന് എലികളെ ഉല്പദിപ്പിക്കാമെന്നു സര്‍വ്വകലാശാലകളില്‍ പോലും പഠിപ്പിച്ചിരുന്നുവത്രെ.

   എന്നാല്‍ 1875 ഹെര്‍ട്വിഗ് സഹോദരന്മാരിലൊരാളായ ഓസ്ക്കാറിന്റെ കണ്ടെത്തലോടുകൂടി അക്കാലത്തെ അശാസ്ത്രീയ വിശ്വാസത്തിന് മാറ്റo വന്നു.ഒരു കടല്‍ ജന്തുവിന്‍റെ അണ്ഡത്തിലെ അദ്ദേഹം ശ്രദ്ധിച്ചു.ഉത്പാദനപ്രക്രിയ തിരിച്ചറിഞ്ഞ ആദ്യവ്യക്തി അങ്ങനെ ഓസ്ക്കര്‍ ആയിത്തീര്‍ന്നു.

   അണ്ഡകോശവും ബീജകോശവും തമ്മിലുള്ള സങ്കലനത്തിനുശേഷമുള്ള ഘട്ടങ്ങളെക്കുറിച്ച് 1882ല്‍ വാള്‍ട്ട്ഹര്‍ ഫ്ളെമിംഗ് നിരീക്ഷിച്ചു.ആദ്യത്തെ രണ്ടുകോശങ്ങളുടെ വിഭജനത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി അണ്ഡത്തിന്റെ ജനിതക പദാര്‍ത്ഥം കൊണ്ടു പുന:സംഘടിക്കപ്പെട്ടതാണ് ഓരോ കോശവും.

  വോണ്‍ബേര്‍ എന്ന ശാസ്ത്രജ്ഞന്‍റെ കണ്ടുപിടിത്തത്തോടു കൂടി ഭ്രൂണശസ്ത്രശാഖ അഭിവൃദ്ധിപ്പെട്ടു.തുടര്‍ന്ന് നിരവധി കണ്ടുപിടിത്തങ്ങള്‍ നടന്നു.അദ്ദേഹത്തിന്‍റെ സിദ്ധാന്തമനുസരിച്ച് കോശങ്ങളുടെ അട്ടികള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഭ്രൂണം .ഇത് ഇന്ത്രിയമൂല പദാര്‍ത്ഥഘടനയുടെ പഠനത്തിലേക്ക് നയിച്ചു.

  1926ല്‍ അമേരിക്കകാരനായ സ്ട്ട്രീര്‍ പതിനൊന്നു ദിവസം പ്രായമായ ഒരു ഭ്രൂണത്തെക്കുറിച്ചു പഠിച്ചു.ഭ്രൂണത്തിന്‍റെ വികാസ ഘട്ടങ്ങളെക്കുറിച്ചും ബീജാധാനത്തിനുശേഷം ഉത്പാദനo നടന്നു കഴിഞ്ഞ അണ്ഡബീജം ഗര്‍ഭാശയത്തില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുമെല്ലാം ഉള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത് 1940കളിലാണ്.