അപൂര്‍വ്വ വാതകങ്ങള്‍
ഇഗ്ലീഷ് രസതന്ത്രജ്ഞനായ ഹെന്‍റി കാവന്‍ഡിഷ് 1783ല്‍ വായുവിനെ വിശേഷണം ചെയ്യ്തപ്പോള്‍ അതില്‍ 21% ഓക്സിജനും ഏകദേശം 78% നൈട്രജനും ശേഷിച്ച ഒരു ശതമാനം പ്രവര്‍ത്തനരഹിതമായും കണ്ടെത്തി.ഈ ഒരു ശതമാനം നിശ്ചേതനവാതകങ്ങള്‍ അടങ്ങിയതായിരുന്നു.
ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ഇംഗ്ലീഷുകാരനായ സര്‍ വില്യം റാംസേയും ലോഡ് വില്ല്യം റാലിയും വര്‍ണച്ചായാവിശ്ലേഷണ വിദ്യ ഉപയോഗിച്ച് തങ്ങളുടേതായ നിലയില്‍ നിശ്ചേതനായ ഒരു വാതകം കണ്ടുപിടിച്ചു.അവന്‍ അതിനെ ഗ്രീക്ക് ഭാഷയില്‍ അലസത എന്നര്‍ഥം വരുന്ന ആര്‍ഗണ്‍ എന്നുപേരിട്ടു.ആര്‍ഗണിന്റെ 0.93% ആണ് വായുവിലുള്ളത്.അടുത്തകൊല്ലം സ്വീഡന്‍കാരനായ പെര്‍ തിയോഡര്‍ ക്ലെവ് മറ്റൊരു നിശ്ചേതനവാതകം കണ്ടു പിടിച്ചു.അദ്ദേഹം അതിനെ ഹീലിയം എന്നു വിളിച്ചു.അത് സൂര്യനില്‍ കണ്ടെത്തിയ ഹീലിയത്തോട് സാദൃശ്യമുള്ളതായിരുന്നു.വായുവില്‍ 0.0005% ഹീലിയം മാത്രമാണുള്ളത്.
വില്ല്യം റാസേനയും മോറീസ് വില്ല്യം ട്രവേഴ്സും ചേര്‍ന്ന് 1898 ല്‍ മറ്റു മൂന്നു നിശ്ചേതനവാതകങ്ങള്‍ കണ്ടുപിടിച്ചു.നിയോണ്‍(0.00018%),ക്രിപ്റ്റണ്‍(0.0001%)സെനോണ്‍(0.000009%)എന്നിവയായിരുന്നു അവ അവസാനത്തെ നിശ്ചേതന വാതകo ‘റേഡണ്‍’ റേഡിയത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് ജര്‍മ്മന്‍ക്കാരനായ ഏണസ്റ്റ് ഡോണ്‍ 1900 ല്‍ കണ്ടുപിടിച്ചു.ഗ്രാനൈറ്റ് പാറകള്‍ വളരെ നേരിയ തോതില്‍ ഈ വാതകം പുറത്തുവിടുന്നുണ്ട്.
ഈ അപൂര്‍വ്വ വാതകങ്ങള്‍ നിശ്ചേതന വാതകങ്ങള്‍ എന്നറിയപ്പെടാന്‍ കാരണം അവ മറ്റു പദാര്‍ഥങ്ങളുമായി സഹസംയോജകത ബന്ധം പുലര്‍ത്തുന്നില്ല എന്നതാണ്.
ബലൂണില്‍ നിറക്കാന്‍ ഹീലിയം ഉപയോഗിക്കുന്ന മാത്രമല്ല.ഹീലിയം വളരെ താഴ്ന്ന താപനിലയിലും ഉയര്‍ന്നവൈദ്യുത വാഹിയായി പ്രവര്‍ത്തിക്കുന്നു.സമുദ്രമുങ്ങല്‍ വിദഗ്ധ൪ ഉപയോഗിക്കുന്ന വാതകമിശ്രിതത്തില്‍ ഹീലിയം കലര്‍ത്തുന്നു.ആണവോര്‍ജസ്റ്റേഷനുകള്‍ തണുപ്പിക്കാനും ഭൂശാസ്ത്രപരമായ കാലനിര്‍ണയം നടത്താനും ഹീലിയം ഉപയോഗിക്കുന്നു.ആര്‍ഗണ്‍,ക്രിപ്റ്റണ്‍,നിയോണ്‍, എന്നിവ നിയോണ്‍ വിളക്കുകളില്‍ ഉപയോഗിക്കുന്നു.